ഉളിയിൽ സെൻട്രൽ എൽ.പി ഡിജിറ്റൽ വിദ്യാലയം

ഇരിട്ടി: നഗരസഭയിലെ എൽ.പി വിഭാഗം വിദ്യാലയങ്ങളിൽ ആദ്യ സമ്പൂർണ ഡിജിറ്റൽ വിദ്യാലയമായി ഉളിയിൽ സെൻട്രൽ എൽ.പി സ്കൂളി (വട്ടക്കയം)നെ ഡോക്ടർ വി. ശിവദാസൻ എം.പി പ്രഖ്യാപിച്ചു. ഓൺലൈൻ പഠനത്തിനായി ജാഗ്രത സമിതി, പി.ടി എ, മാനേജ്മൻെറ്​ എന്നിവയുടെ നേതൃത്വത്തിൽ സ്വരൂപിച്ച ടി.വിയും മൊബൈൽ ഫോണുകളും വിതരണം ചെയ്തു. ഇരിട്ടി നഗരസഭ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. ചെയർപേഴ്സൻ കെ.ശ്രീലത മുഖ്യാതിഥിയായി. എ.ഇ.ഒ. വിവി ബാബുമാസ്​റ്റർ, ഇരിട്ടി നഗരസഭ കൗൺസിലർ യു.കെ. ഫാത്തിമ, പ്രധാനാധ്യാപിക കെ. ലേഖ, മദർ പി.ടി.എ പ്രസിഡൻറ്​ കെ. ലേഖ, നോഡൽ ഓഫിസർ കരുൺ രാജ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.