വൃക്ഷത്തൈ വിതരണം

വൃക്ഷത്തൈ വിതരണംമുഴപ്പിലങ്ങാട്: എസ്.ഡി.പി.ഐ സ്ഥാപക ദിനാഘോഷത്തി​ൻെറ ഭാഗമായി മുഴപ്പിലങ്ങാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ബ്രാഞ്ചുകളിൽ 1000 വൃക്ഷത്തൈകൾ വിതരണം ചെയ്​തു. കുളം ബ്രാഞ്ച് തല ഉദ്ഘാടനം രണ്ടാം വാർഡ് മെംബർ അഫ്​സർ മാസ്​റ്റർ എടക്കാട് എസ്.ഐ. മധുസൂദനന് നൽകി നിർവഹിച്ചു. കെട്ടിനകം ബ്രാഞ്ചി​ൻെറ ഉദ്​ഘാടനം 15ാം വാർഡ് കൺവീനർ ടി.സി. നിബ്രാസ് കെട്ടിനകം ജുമാമസ്​ജിദ് കമ്മിറ്റി ട്രഷറർ എ.പി. സാജിദിന്​ നൽകി നിർവഹിച്ചു. പാച്ചാക്കര ബ്രാഞ്ച് തല ഉദ്​ഘാടനം ഒന്നാം വാർഡ് മെംബർ റജീന നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.