ന്യൂമാഹിയിൽ കടകൾ ഏഴുവരെ

ന്യൂ മാഹി: ന്യൂമാഹി പഞ്ചായത്തിൽ കടകൾ രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴുവരെ തുറക്കുന്നതിന് അനുമതി നൽകാൻ പഞ്ചായത്ത് തല കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ ഒഴികെയുള്ള സ്ഥാപനങ്ങൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങൾ മാത്രമേ തുറക്കാൻ പാടുള്ളൂ. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദമില്ല. ബാർബർ ഷോപ്പുകൾക്കും ബ്യൂട്ടി പാർലറുകൾക്കും പ്രവർത്തനാനുമതി ഇല്ല. ഓട്ടോറിക്ഷ, ടാക്സി എന്നിവക്ക് സർവിസ് നടത്താം. പഞ്ചായത്തിലെ രോഗസ്ഥിരീകരണ നിരക്ക് 13.44 ശതമാനമാണ്. 73 പേരാണ് പോസിറ്റിവായുള്ളത്. യോഗത്തിൽ പ്രസിഡൻറ് എം.കെ. സെയ്ത്തു അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.