ഓണത്തിന് ഒരുകൊട്ടപ്പൂവ് പദ്ധതി തുടങ്ങി

ഓണത്തിന് ഒരുകൊട്ടപ്പൂവ് പദ്ധതി തുടങ്ങിന്യൂ മാഹി: തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്​ പദ്ധതിയായ 'ഓണത്തിന് ഒരു കൊട്ടപ്പൂവ്' ന്യൂ മാഹി പഞ്ചായത്തിൽ തുടങ്ങി. ഓണാഘോഷത്തിന് ആവശ്യമായ പൂക്കൾ വിളവെടുക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. ന്യൂ മാഹി കൃഷി ഭവനും മൂന്നാം വാർഡിലെ കാവേരി കുടുംബശ്രീയും ചേർന്നൊരുക്കുന്ന പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡൻറ് എം.കെ. സെയ്തു നിർവഹിച്ചു. പഞ്ചായത്തംഗം എം.കെ. ലത, കൃഷി ഓഫിസർ ഷിഹാബ് ബാബു, കൃഷി അസി. കെ.പി. സുരേഷ് ബാബു, ബാലസഭ അംഗങ്ങൾ എന്നിവർ സംബന്ധിച്ചു. എൻ.വി. സുഷമ, എ.കെ. പ്രീത, കെ.പി. സവിത, എൻ.പി. റീത്ത എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.