പോസ്​റ്റ്​ ഓഫിസ്​ ധര്‍ണ

പോസ്​റ്റ്​ ഓഫിസ്​ ധര്‍ണ പേരാവൂര്‍: തൊഴിലുറപ്പില്‍ ജാതിതിരിച്ച് കൂലി നിശ്ചയിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ കര്‍ഷക തൊഴിലാളി യൂനിയ​ൻെറയും പട്ടികജാതി ക്ഷേമ സമിതിയുടെയും നേതൃത്വത്തില്‍ പേരാവൂര്‍ പോസ്​റ്റ്​ ഓഫിസിനുമുന്നില്‍ ധര്‍ണ നടത്തി. കര്‍ഷക സംഘം ജില്ല കമ്മിറ്റി അംഗം വി.ജി. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. വി.സി. സുരേഷ് അധ്യക്ഷത വഹിച്ചു. കെ.എസ്.കെ.ടി.യു ഏരിയ സെക്രട്ടറി കെ. സുധാകരന്‍ സ്വാഗതം പറഞ്ഞു. കെ.ഇ. സുധീഷ് കുമാര്‍, പ്രീതി ലത, വി.വി. ജോയി, പി.പി. വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.