ഇന്ധനക്കൊള്ള; പ്രതിഷേധം അലയടിച്ച്​ ചക്രസ്​തംഭന സമരം

ഇന്ധനക്കൊള്ള; പ്രതിഷേധം അലയടിച്ച്​ ചക്രസ്​തംഭന സമരംപടങ്ങൾ -ktc എഡിഷനിൽ giri 02, 03 പടങ്ങൾ ഉപയോഗിക്കുക. അതത്​ എഡിഷനുകളിൽ അതത്​ പ്രദേശത്തെ പടങ്ങളും വാർത്തകളും ഇതോടൊപ്പം add ചെയ്​ത്​ നൽകുകകണ്ണൂർ: ഇന്ധനവില കൊള്ളക്കെതിരെ നടത്തിയ ചക്രസ്​തംഭന സമരത്തിൽ നിരത്തുകൾ 15 മിനിറ്റോളം നിശ്ചലമായി. സംയുക്ത ട്രേഡ് യൂനിയൻ സമരസമിതിയുടെ ആഹ്വാനപ്രകാരം നടന്ന സമരത്തിൽ ആയിരക്കണക്കിന് വാഹനങ്ങൾ അണിചേർന്നു. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള സ്വകാര്യ വാഹനങ്ങൾ രാവിലെ 11 മുതൽ 11.15 വരെയുള്ള കാൽ മണിക്കൂർ നേരമാണ് റോഡിൽ നിർത്തിയിട്ടത്. വാഹനങ്ങൾ എവിടെയാണോ അവിടെ നിർത്തിയാണ് തൊഴിലാളികൾ സമരത്തിൽ പങ്കെടുത്തത്. ആംബുലൻസുകളെ സമരത്തിൽനിന്ന് ഒഴിവാക്കിയിരുന്നു. മഹാമാരിയുടെ കടുത്ത പ്രതിസന്ധിക്കിടയിലും കേന്ദ്രസർക്കാർ ചെയ്യുന്ന കടുത്ത ജനദ്രോഹ നടപടിക്കെതിരെയാണ് സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, എച്ച്.എം.എസ്, എസ്.ടി.യു, യു.ടി.യു.സി, തുടങ്ങി വിവിധ തൊഴിലാളി സംഘടനകൾ ചക്രസ്തംഭന സമരം സംഘടിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.