കൊട്ടിയൂർ -വയനാട് ചുരം റോഡ്​

കഴിഞ്ഞ പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്ന റോഡി​ൻെറ പാര്‍ശ്വഭിത്തി ഇതുവരെ പുനര്‍നിര്‍മിച്ചില്ല കൊട്ടിയൂര്‍: കൊട്ടിയൂർ -വയനാട് ചുരം ഡിവിഷനിലെ അമ്പായത്തോട് പാല്‍ചുരം ബോയ്‌സ്ടൗണ്‍ റോഡിലൂടെയുള്ള മഴക്കാല യാത്ര ഭീതിജനകം. ജില്ലയെ വയനാട് ജില്ലയുമായി ബന്ധിപ്പിക്കുന്ന റോഡിലൂടെയുള്ള മഴക്കാല യാത്രയാണ് യാത്രക്കാര്‍ക്ക് പേടിസ്വപ്നമായി മാറുന്നത്. 2018ലെയും 2019ലെയും പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്ന റോഡി​ൻെറ പാര്‍ശ്വഭിത്തി പുനര്‍നിര്‍മിക്കാത്തതാണ് ഇതുവഴിയുള്ള യാത്ര ഭീതിജനകമായി മാറുന്നത്. അപകട സാധ്യതയേറെയുള്ള റോഡില്‍ മുളകൊണ്ട് തല്‍ക്കാലിക വേലി നിര്‍മിച്ചാണ് സുരക്ഷയൊരുക്കിയത്. മൂന്നു വര്‍ഷമായി ഈ സ്ഥിതി തുടരുകയാണ്. രണ്ടാം ലോക്ഡൗണിനു ശേഷം ഇളവ് പ്രഖ്യാപിച്ചതോടെ ഇപ്പോള്‍ നിരവധി വാഹനങ്ങളാണ് ഇതുവഴി പോകുന്നത്. തിങ്കളാഴ്ചയോടു കൂടി കെ.എസ്.ആര്‍.ടി.സിയും സര്‍വിസ് ആരംഭിക്കും. പ്രളയത്തില്‍ റോഡ് തകര്‍ന്നതിനുശേഷം രണ്ടോ മൂന്നോ തവണ റോഡിലെ കുഴിയടച്ചു എന്നല്ലാതെ മറ്റ് പ്രവൃത്തി നടത്തിയിട്ടില്ല. ഡ്രൈവര്‍മാരുടെ ശ്രദ്ധ അല്‍പമൊന്നു തെറ്റിയാല്‍ വന്‍ അപകടങ്ങള്‍ക്ക് വഴിവെക്കുന്ന റോഡില്‍ മഴക്കാലത്തുണ്ടാകുന്ന മണ്ണിടിച്ചിലും യാത്ര ഏറെ ദുരിതമാക്കാറുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.