കൂട്ടുകൂടാൻ പുസ്തകവുമായി വീട്ടിലേക്ക്

കൂട്ടുകൂടാൻ പുസ്തകവുമായി വീട്ടിലേക്ക് PYR Vijin MLA4 കടന്നപ്പള്ളി ഗവ. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥി ഋഷികേശ് സതീശന് എം. വിജിൻ എം.എൽ.എ ഉപഹാരം നൽകുന്നുപയ്യന്നൂർ: വായനയെ കൂട്ടുപിടിച്ച് അറിവി​ൻെറ വാതായനങ്ങൾ തുറന്ന് മിടുക്കരായി വളരാൻ വീടുകളിലേക്ക് പുസ്തകം എത്തിക്കുന്ന പ്രവർത്തനത്തിന് കടന്നപ്പള്ളി സ്കൂൾ സ്​റ്റുഡൻറ്​ പൊലീസ് കാഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ തുടക്കമായി. കല്യാശ്ശേരി എം.എൽ.എ എം. വിജിൻ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ 'കറ' ഹ്രസ്വ സിനിമയിലെ അഭിനയത്തിന് ഭരത് മുരളി മീഡിയ ഹബ് ഓൺലൈൻ അവാർഡിൽ മികച്ച ബാലനടനായി തിരഞ്ഞെടുത്ത ജൂനിയർ കാഡറ്റ് മാസ്​റ്റർ ഋഷികേശ് സതീശനെ അനുമോദിച്ചു. വാർഡ് മെംബർ ബേബി മനോഹരൻ, പി.ടി.എ പ്രസിഡൻറ് കെ.സി. സതീശൻ പ്രിൻസിപ്പൽപി.വി. ലീന, പ്രധാനാധ്യാപിക എ.എം. രാജമ്മ, മനോജ് കൈപ്രത്ത്, എം. രവി, ലതീഷ് പുതിയടത്ത്, എം. സിൽജ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.