ഞാറ്റ്യേല ശ്രീധരനെ ആദരിച്ചു

തലശ്ശേരി: ചതുർഭാഷ നിഘണ്ടു മലയാളികൾക്ക് സമ്മാനിച്ച തലശ്ശേരി വയലളം സ്വദേശി ഞാറ്റ്യേല ശ്രീധരനെ തലശ്ശേരി പ്രസ്​ഫോറവും പത്രാധിപർ ഇ.കെ. നായനാർ സ്മാരക ലൈബ്രറിയും ചേർന്ന് ആദരിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ തലശ്ശേരിയിലെ മാധ്യമ പ്രവർത്തകരുടെ മക്കളായ മർജാന പർവീൻ, അമൻഷാ മേത്തർ, പി. അഞ്ജന, ആദിൽഷാ േമത്തർ, ലൈബ്രറി കൗൺസിൽ തലശ്ശേരി േനാർത്ത് നേതൃസമിതി സംഘടിപ്പിച്ച ഒാണോത്സവം-2020 പരിപാടികളിലെ പ്രസംഗമത്സര വിജയി കെ. അധിദേവ്, കോവിഡ്കാല അനുഭവക്കുറിപ്പ് തയാറാക്കിയ രഷ്ന ദാസ്, പൂക്കളമൊരുക്കിയ കെ.കെ. ഷനീഷ് എന്നിവരെ ചടങ്ങിൽ അനുേമാദിച്ചു. ഉപഹാരസമർപ്പണം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. നവാസ് മേത്തർ അധ്യക്ഷതവഹിച്ചു. പത്രപ്രവർത്തക യൂനിയൻ മുൻ സംസ്ഥാന സെക്രട്ടറി യു. ബാബു ഗോപിനാഥ് മുഖ്യാതിഥിയായി. ഞാറ്റ്യേല ശ്രീധരൻ, പൊന്ന്യം കൃഷ്ണൻ, കെ.പി. ഷീജിത്ത്, എൻ. പ്രശാന്ത് എന്നിവർ സംസാരിച്ചു. അനീഷ് പാതിരിയാട് സ്വാഗതവും എൻ. സിറാജുദ്ദീൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.