കണ്ണൂര്‍: കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ സംസ്ഥാന കമ്മിറ്റി 'തങ്ങള്‍ എന്ന മഹാവിദ്യാലയം' എന്ന വിഷയത്തിൽ സെമിനാര്‍ നടത്തും. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് കണ്ണൂര്‍ ശിക്ഷക് സദനില്‍ നടക്കുന്ന പരിപാടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സാന്ത്വന മേഖലയില്‍ മികവ് തെളിയിച്ച വ്യക്തി, ബഹുമുഖ വിദ്യാർഥി പ്രതിഭ എന്നിവര്‍ക്ക് ശിഹാബ് തങ്ങള്‍ സ്മാരക അവാര്‍ഡ് ചടങ്ങില്‍ വിതരണം ചെയ്യും. കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പുതിയ ആരോഗ്യ സുരക്ഷ പദ്ധതി 'കാരുണ്യ മെഡിപ്ലസ്' പ്രഖ്യാപനവും ഇതോടൊപ്പം നടക്കും. വാര്‍ത്തസമ്മേളനത്തില്‍ സംസ്ഥാന ട്രഷറര്‍ ബഷീര്‍ ചെറിയാണ്ടി, കെ.വി.ടി. മുസ്തഫ, പി. മുനീര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.