ലൈബ്രറിക്ക് സ്ഥലം അനുവദിക്കണം

തലശ്ശേരി: പത്രാധിപർ ഇ.കെ. നായനാർ സ്മാരക ലൈബ്രറിക്ക് സ്വന്തമായി കെട്ടിടം പണിയാൻ നഗരത്തിൽ സ്ഥലം അനുവദിക്കണമെന്ന് ജനറൽ ബോഡി യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് അനീഷ് പാതിരിയാട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ. പ്രശാന്ത് റിപ്പോർട്ടും വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. ട്രഷറർ രവി പാലയാട് നന്ദി പറഞ്ഞു. ഭാരവാഹികൾ: നവാസ് മേത്തർ (പ്രസി.), രഷ്ന ദാസ് (വൈ.പ്രസി.), പി. ദിനേശൻ (സെക്ര.), എൻ. സിറാജുദ്ദീൻ (ജോ.സെക്ര.), രവി പാലയാട് (ട്രഷ.). നിർവാഹക സമിതി അംഗങ്ങൾ: പൊന്ന്യം കൃഷ്ണൻ, എൻ. പ്രശാന്ത്, സി. മനീഷ്, മണി പാറാൽ, വി. മോഹനൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.