ഗാന്ധിനിന്ദയിൽ സി.പി.എമ്മും സംഘ്പരിവാറും ഒന്ന് -ഉണ്ണിത്താൻ

പയ്യന്നൂർ: രാഷ്ട്രപിതാവ് മഹാത്മജിയെ അവഹേളിക്കാനും നിന്ദിക്കാനും ആർ.എസ്.എസ് -സംഘ്പരിവാർ സംഘടനകൾക്കൊപ്പം മാർക്സിസ്റ്റ് പാർട്ടിയും മത്സരിക്കുകയാണെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം.പി. പയ്യന്നൂരിലെ കോൺഗ്രസ് ഓഫിസും തലയറുത്തുമാറ്റിയ ഗാന്ധി പ്രതിമയും സന്ദർശിച്ചശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം. നാരായണൻകുട്ടി, എ.പി. നാരായണൻ, അഡ്വ. കെ. ബ്രിജേഷ് കുമാർ, വി.സി. നാരായണൻ, അഡ്വ. ഡി.കെ. ഗോപിനാഥ്, എ. രൂപേഷ്, കെ.ജയരാജ്, കെ.വി. ഭാസ്കരൻ, പ്രശാന്ത് കോറോം, കാരയിൽ സുകുമാരൻ, ഇ.പി. ശ്യാമള, എം.വി. വത്സല എന്നിവർ കൂടെയുണ്ടായിരുന്നു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി പയ്യന്നൂരിൽ തകർക്കപ്പെട്ട ഗാന്ധി പ്രതിമ സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.