പരിസ്ഥിതി ദിനാചരണം

മട്ടന്നൂര്‍: അല്‍ മദ്‌റസത്തുല്‍ ഇസ്‍ലാമിയ സൺഡേ മദ്‌റസയുടെ നേതൃത്വത്തില്‍ നടത്തി. ഹിറ സെക്രട്ടറി പി. അബൂബക്കര്‍, എം.കെ. അബ്ദുൽ റഹ്മാന്‍, സി. ജസീല എന്നിവര്‍ സംസാരിച്ചു. ഒയിസ്‌ക ഇന്റര്‍നാഷനല്‍ മട്ടന്നൂര്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതിദിനം ആചരിച്ചു. പൊറോറയിലെ സൗഖ്യ റിട്രീറ്റ് വില്ലേജില്‍ നൂറോളം ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. ഇരിക്കൂര്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസര്‍ ആര്‍. അബു വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. മട്ടന്നൂര്‍ അര്‍ബന്‍ കോഓപറേറ്റിവ് സൊസൈറ്റി പരിസ്ഥിതിദിനത്തില്‍ മട്ടന്നൂര്‍ അംഗന്‍വാടി പരിസരത്ത് ഫലവൃക്ഷത്തൈകള്‍ നട്ടു. സംഘം പ്രസിഡന്റ് സി.വി. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.സി.കെ. നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.