പയ്യന്നൂർ: എ. കുഞ്ഞിരാമൻ അടിയോടി സ്മാരക വൊക്കേഷനൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പെൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചു കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയെങ്കിലും ഇക്കുറി എത്തിയത് അഞ്ചുപേർ മാത്രം. 221 പേരാണ് ഈ വർഷം പുതുതായി വിദ്യാലയത്തിലെത്തിയത് ഇതിൽ അഞ്ചുപേർ മാത്രമാണ് പെൺകുട്ടികൾ. പതിറ്റാണ്ടുകളായി ആൺകുട്ടികൾ മാത്രം പഠിക്കുന്ന വിദ്യാലയത്തിൽ വിദ്യാലയങ്ങളെ സ്ത്രീ പുരുഷ തുല്യതയുടെ കൂടി ഇടങ്ങളാക്കി മാറ്റണമെന്ന സർക്കാർ നയത്തിന്റെ ചുവടുപിടിച്ചാണ് പെൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചത്. പുതുതായി ചേർന്ന അഞ്ചുപേരിൽ ഒന്നു വീതം ആറ്, ഏഴ് ക്ലാസുകളിലും മൂന്നുപേർ എട്ടാം ക്ലാസിലുമാണ് എത്തിയത്. അതേസമയം ഉത്തരവിറങ്ങാൻ വൈകിയതാണ് പെൺകുട്ടികൾ കുറയാൻ കാരണമെന്ന് പ്രധാന അധ്യാപിക ''മാധ്യമ''ത്തോട് പറഞ്ഞു. എന്നാൽ കൂടുതൽ പേർ ഇനിയും വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പുതുതായി എത്തിയവർ ഏറെ സന്തോഷത്തിലാണെന്നും അവർ പറഞ്ഞു. ജെൻഡർ ന്യൂട്രൽ യൂനിഫോം ഉൾപ്പെടെ ആൺ -പെൺ വേർതിരിവുകൾ കുറച്ചു കൊണ്ടുവന്ന് തുല്യതക്കു വേണ്ടിയുള്ള പരിശ്രമങ്ങൾ പൊതു വിദ്യാഭ്യാസ വകുപ്പ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പെൺകുട്ടികളുടെ പ്രവേശനത്തിന് സാധ്യത തെളിഞ്ഞത്. ഉത്തരവിറങ്ങിയതോടെ പതിറ്റാണ്ടുകൾ പിന്നിട്ട ഗവ.ബോയ്സ് ഹൈസ്കൂൾ എന്ന പേര് കൂടിയാണ് ഇല്ലാതായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.