കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. ഓട്ടോയില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയും ഹഷീഷ് ഓയിലുമായി യുവാവ് അറസ്റ്റിലായി. പാപ്പിനിശ്ശേരി സ്വദേശി അജ്‌നാസിനെയാണ് (21) കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റുചെയ്തത്. ഇയാളുടെ കൈയില്‍ നിന്ന് 20 ഗ്രാം എം.ഡി.എം.എയും 56 ഗ്രാം ഹഷീഷ് ഓയിലും പിടികൂടി. മയക്കുമരുന്ന് വില്‍പനക്കായി കൊണ്ടുപോകുന്നതിനിടെ ബുധനാഴ്ച പുലർച്ചെ 3.30ഓടെ യോഗശാല റോഡിന് സമീപത്താണ് ഇയാള്‍ പിടിയിലായത്. എസ്.ഐമാരായ നസീബ്, ശ്രീധരന്‍, എ.എസ്.ഐ സുജിത്ത്, സി.പി.ഒ നിശാന്ത്, മനേഷ്, മനോജ്, സൂരജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.