പഴയങ്ങാടി: മുട്ടം വെങ്ങര മാപ്പിള യു.പി സ്‌കൂളിനായി പണിത പുതിയ കെട്ടിടം മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇ.ടി മുഹമ്മദ് ബഷീർ എം.പി നാടിനായി സമർപ്പിച്ചു. സ്‌കൂളിനായി സഹായം ചെയിത വിവിധ സംഘടനകൾ, ക്‌ളബ്ബുകൾ എന്നിവക്കുള്ള ഉപഹാരം ഇ.ടി വിതരണം ചെയ്തു. ഡോ. എസ്.എൽ.പി ഉമർ ഫാറൂഖ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എസ്.കെ ആബിദ, എ.ഇഒ പി. ശൈലജ, മാടായി പഞ്ചായത്ത് പ്രസിഡൻറ് സഹീദ് കായിക്കാരൻ, എസ്.കെ.പി അബ്ദുൽഖാദർ ഹാജി, ഇബ്രാഹിം വെങ്ങര, കെ.ടി സഹദുല്ല, എൻ.കെ അബ്ദുല്ല ഹാജി സംസാരിച്ചു. കെ. ഹാരിസ് റിപ്പോർട്ട് അവതരിപ്പിച്ചു. എസ്.കെ.പി അബ്ദുൽഹക്കീം ഹാജി സ്വാഗതവും എസ്.യൂ റഫീഖ് നന്ദിയും പറഞ്ഞു. ചിത്ര വിശദീകരണം: മുട്ടം വെങ്ങര മാപ്പിള യു പി സ്‌കൂളിനായി പണിത പുതിയ കെട്ടിടം നാടിന് സമർപ്പിച്ച് മുൻ വിദ്യാഭ്യാസ മന്ത്രി ഇ.ടി.മുഹമ്മദ് ബഷീർ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.