യു.ഡി.എഫ് ധർണ

പാനൂർ: എൽ.ഡി.എഫ് സർക്കാറിന്റെ വിനാശത്തിന്റെ വികസനത്തിനെതിരെ യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന ധർണയുടെ ഭാഗമായി പാനൂരിൽ നടത്തിയ ധർണ കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. ടി.കെ. അശോകൻ അധ്യക്ഷത വഹിച്ചു. വി. സുരേന്ദ്രൻ, സന്തോഷ് കണ്ണംവെള്ളി, കെ.പി. ഹാഷിം, പി.പി.എ. സലാം, ഇ.എ. നാസർ, കെ. രമേശൻ, പി.കെ. ഇബ്രാഹിം ഹാജി, പ്രീത അശോക്, നാനാത്ത് അലി, എം.പി. പ്രകാശൻ എന്നിവർ സംസാരിച്ചു. പാനൂർ: യു.ഡി.എഫ് കുന്നോത്തുപറമ്പ് പഞ്ചായത്ത് കമ്മിറ്റി പാറാട്ട് ധർണ സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് സുദീപ് ജെയിംസ് ഉദ്ഘാടനം ചെയ്തു. പി.പി.എ. ഹമീദ് അധ്യക്ഷത വഹിച്ചു. കെ.പി. രാമചന്ദ്രൻ, ഷാഹുൽ ഹമീദ്, തേജസ് മുകുന്ദ്, സി.വി.എ. ജലീൽ, ആർ. അബ്ദുല്ല, വി.കെ. മുഹമ്മദലി, കെ. ഭാസ്കരൻ, ഇസ്മായിൽ മുത്താറി, സി.കെ. ദാമു, കൊമ്മൻ മഹമ്മൂദ്, കെ.പി. മൂസ ഹാജി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.