സന്നദ്ധ പ്രവർത്തകരെ ആദരിച്ചു

തലശ്ശേരി: റമദാനിൽ സന്നദ്ധ പ്രവർത്തനം നടത്തിയ എം.എസ്.എഫ്-യൂത്ത് ലീഗ് പ്രവർത്തകർക്ക് ആദരം. തലശ്ശേരി പരിസരത്തെ വിവിധ ആശുപത്രികളിൽ കഴിയുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും 30 ദിവസം നോമ്പുതുറ കിറ്റുകൾ തയാറാക്കി എത്തിച്ചുനൽകുയും ടൗൺഹാൾ വാർഡിലും പരിസരങ്ങളിലും നടത്തിയ റിലീഫ് പ്രവർത്തനങ്ങളിലും സജീവസാന്നിധ്യം വഹിക്കുകയും ചെയ്ത പ്രവർത്തകരെയാണ് അനുമോദന പത്രവും ഉപഹാരവും നൽകി ആദരിച്ചത്. പി.പി. അബ്ദുൽസലാം അധ്യക്ഷത വഹിച്ചു. മുൻ നഗരസഭാംഗവും പ്രവാസി ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.സി. അഹമ്മദ് ഉപഹാരം കൈമാറി. വാർഡ് കൗൺസിലർ ടി.വി. റാഷിദ, വി. ഉമ്മർ, കെ.കെ. സലാം, നജാഫ്, നജാദ്, മുസ്തഫ, അനു എന്നിവർ സംസാരിച്ചു. കെ.പി. ഹാറൂൻ സ്വാഗതവും കെ.കെ. മിസ്ഹബ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.