തലശ്ശേരി: നഗരത്തിലെ ചേറ്റംകുന്ന് റോഡ് മഴക്ക് മുമ്പേ വീണ്ടും തകർന്നു. റോഡിന്റെ പലഭാഗങ്ങളിലും വാരിക്കുഴികൾ രൂപം കൊണ്ടിരിക്കുകയാണ്. കാലവർഷം കനക്കുന്നതോടെ ഈ റോഡിലൂടെ യാത്ര കൂടുതൽ ദുരിതപൂർണമാവും. നഗരത്തിൽ സഞ്ചാരയോഗ്യമല്ലാത്ത റോഡുകളുടെ ഗണത്തിൽ പ്രധാനപ്പെട്ടതാണിത്. ഓവുചാലിന്റെ അപര്യാപ്തതയാണ് റോഡിന്റെ തകർച്ചക്ക് വഴിയൊരുക്കുന്നത്. മഴ പെയ്താൽ റോഡിലെ കുഴികളിൽ നിറയെ ചളിവെള്ളം കെട്ടിനിൽക്കും. നിരവധി വീടുകളും വിദ്യാലയങ്ങളും വ്യാപാര സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന ചേറ്റംകുന്ന് റോഡിൽ സർവിസ് നടത്താൻ ഓട്ടോറിക്ഷക്കാർ വിസമ്മതിക്കുകയാണ്. റോഡ് തകരുന്ന സംഭവം ഇവിടത്തെ റെസിഡന്റ്സ് അസോസിയേഷൻ നിവേദനം വഴി നഗരസഭ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താറുണ്ടെങ്കിലും യുദ്ധകാലാടിസ്ഥാനത്തിലുള്ള പരിഹാരം കാണാൻ സാധിക്കുന്നില്ല. എപ്പോഴാണ് ഇതിന് ശാശ്വത പരിഹാരമുണ്ടാവുകയെന്ന് നാട്ടുകാർ ചോദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.