മറയൂർ പാമ്പൻ മലയിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ അകപ്പെട്ട കടുവ

നാട്ടുകാരെ വിറപ്പിച്ച കടുവ കൂട്ടിൽ

മറയൂർ: മാസങ്ങളായി നാടിനെ വിറപ്പിച്ച കടുവ ഒടുവിൽ കൂട്ടിലായി. കാപ്പിസ്റ്റോർ, ചട്ടമൂന്നാർ, പാമ്പൻ മല പ്രദേശത്ത് നിരന്തരം കന്നുകാലികളെ കൊന്ന് തിന്നിരുന്ന കടുവയാണ് കൂട്ടിലായത്. മാസങ്ങളായി മറയൂര്‍ പാമ്പന്‍മല മേഖലയില്‍ ഭീതി വിതച്ചിരുന്ന കടുവയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നു.

കഴിഞ്ഞദിവസം രാത്രിയോടെയാണ് കടുവ കെണിയിലായത്. മേഖലയില്‍ 22 കന്നുകാലികളെയാണ് കടുവ കൊന്നൊടുക്കിയത്. പാമ്പന്‍മല സ്വദേശി വിനായകന്റെ പശുവിനെ കഴിഞ്ഞദിവസം കൊന്നിരുന്നു. ഇതിന്റെ ബാക്കി മാംസം ഇരയായി വെച്ചാണ് വനംവകുപ്പ് കടുവയെ കുടുക്കിയത്. കന്നുകാലികള്‍ തുടര്‍ച്ചയായി കൊല്ലപ്പെട്ടതോടെ തോട്ടം തൊഴിലാളികള്‍ വലിയ പ്രതിഷേധത്തിലായിരുന്നു. തൊഴിലാളികളുടെ ആവശ്യപ്രകാരം ഒന്നര മാസം മുമ്പാണ് വനംവകുപ്പ് ഇവിടെ കൂട് സ്ഥാപിച്ചത്. കൂട് സ്ഥാപിച്ചതിന് ശേഷവും മൂന്ന് കന്നുകാലികളെ കടുവ ആക്രമിച്ചുകൊന്നിരുന്നു. മൂന്നാർ ഫോറസ്റ്റ് ഓഫിസർ എസ്. ബിജുവിന്റെ നേതൃത്വത്തിൽ ആർ.ആർ.ടി ടീം കടുവയെ പരിശോധനക്ക് വിധേയമാക്കി. ഉടൻ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റും.

Tags:    
News Summary - Tiger kills 22 cattle in three months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.