ഇ​ടു​ക്കി​യു​ടെ പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​ന് പ്ര​ഥ​മ പ​രി​ഗ​ണ​ന -മു​ഖ്യ​മ​ന്ത്രി

​തൊ​ടു​പു​ഴ: ഇ​ടു​ക്കി ജി​ല്ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത്​ മു​ഖ്യ​മ​ന്ത്രി​യും ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും. ജി​ല്ല നേ​രി​ടു​ന്ന ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട് വി​ല​യി​രു​ത്തു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. മു​ഖ്യ​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് വി.​ഡി. സ​തീ​ശ​ൻ ജി​ല്ല സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. ഇ​ടു​ക്കി ക​ല​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന പ്ര​ത്യേ​ക യോ​ഗ​ത്തി​ൽ ജി​ല്ല​യി​ലെ പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ സം​ബ​ന്ധി​ച്ചാ​ണ്​ വി​ശ​ദ​മാ​യ ച​ർ​ച്ച ന​ട​ന്ന​ത്. ഇ​ടു​ക്കി​യു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ക്ക് പ​രി​ഹാ​രം കാ​ണു​ക​യെ​ന്ന​ത് സ​ര്‍ക്കാ​റി​ന്റെ പ്ര​ഥ​മ പ​രി​ഗ​ണ​ന​യി​ലു​ള്ള കാ​ര്യ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ പ​റ​ഞ്ഞു. ഭൂ​മി​യു​ടെ പ​ട്ട​യം, വ​ന​ഭൂ​മി-​റ​വ​ന്യൂ ഭൂ​മി സം​ബ​ന്ധ​മാ​യ വി​ഷ​യ​ങ്ങ​ൾ, ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ തു​ട​ങ്ങി ജി​ല്ല​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി നി​ല​നി​ൽ​ക്കു​ന്ന വി​ഷ​യ​ങ്ങ​ൾ യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യി.

ജി​ല്ല​യു​ടെ പ്ര​ത്യേ​ക ഭൂ​മി​ശാ​സ്ത്ര​പ​ര​വും നി​യ​മ​പ​ര​വു​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തോ​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് പ്ര​ധാ​ന​മാ​യും യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്ത​ത്. മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം വ​നം മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണും ഭ​ക്ഷ്യ-​സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബും ഉ​ണ്ടാ​യി​രു​ന്നു. റ​വ​ന്യൂ, വ​നം തു​ട​ങ്ങി​യ വ​കു​പ്പു​ക​ളി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

5000ത്തോ​ളം പ​ട്ട​യം ഉ​ട​ൻ വി​ത​ര​ണം ചെ​യ്യും

പ​ട്ട​യ​വി​ത​ര​ണം ഉ​ള്‍പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കും. ത​ട​സ്സ​ങ്ങ​ളി​ല്ലാ​ത്ത അ​യ്യാ​യി​ര​ത്തോ​ളം പ​ട്ട​യ​ങ്ങ​ള്‍ ഉ​ട​ന്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്ന്​ മു​ഖ്യ മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. പ​ട്ട​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ട​സ്സ​മാ​യി നി​ല്‍ക്കു​ന്ന സു​പ്രീം​കോ​ട​തി​യു​ടേ​യും ഹൈ​കോ​ട​തി​യു​ടേ​യും വി​ധി​ക​ളി​ല്‍ അ​നു​കൂ​ല തീ​രു​മാ​ന​ങ്ങ​ളു​ണ്ടാ​കാ​ന്‍ താ​ന്‍ നേ​രി​ട്ട് ഇ​ട​പെ​ടു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ര്‍ഷ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കും. സ​ർ​വേ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​ന് കൂ​ടു​ത​ല്‍ ജീ​വ​ന​ക്കാ​രെ​യും വാ​ഹ​ന​മ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ളും ല​ഭ്യ​മാ​ക്കും. ഭൂ​മി കൈ​യേ​റ്റ​ക്കാ​രെ​യും കു​ടി​യേ​റ്റ​ക്കാ​രെ​യും ര​ണ്ടാ​യി​ത്ത​ന്നെ​യാ​ണ് കാ​ണു​ന്ന​ത്. കൈ​യേ​റ്റം ഒ​രു കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കി​ല്ല. കു​ടി​യേ​റ്റ ക​ര്‍ഷ​ക​രു​ടെ ബു​ദ്ധി​മു​ട്ടു​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് സ​ര്‍ക്കാ​ര്‍ കൂ​ടെ നി​ല്‍ക്കും.

എ​ളു​പ്പ​ത്തി​ല്‍ പ​രി​ഹ​രി​ക്കാ​നാ​വു​ന്ന വി​ഷ​യ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ഇ​നി ബാ​ക്കി​യു​ള്ള​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സ​മ​യ​ബ​ന്ധി​ത​മാ​യി അ​വ തീ​ര്‍പ്പാ​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് നി​ർ​ദേ​ശം ന​ല്‍കി. ചെ​യി​ന്‍ മൂ​ന്ന് മേ​ഖ​ല​യി​ലെ പ​ട്ട​യം ന​ല്‍കു​ന്ന​ത്​ സം​ബ​ന്ധി​ച്ച ത​ട​സ്സ​ങ്ങ​ള്‍ നീ​ക്കാ​ന്‍ കെ.​എ​സ്.​ഇ.​ബി​യു​മാ​യി ച​ര്‍ച്ച ന​ട​ത്തും. കു​ണ്ട​ള സാ​ന്‍ഡോ​സ് പ്ര​ദേ​ശ​ത്തെ 222 തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ള്‍ക്ക് പ​ട്ട​യം ന​ല്‍കു​ന്ന​തി​ന് കെ.​ഡി.​എ​ച്ച് ച​ട്ട​ങ്ങ​ളി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ക്കു​ന്ന തോ​ട്ട​ങ്ങ​ള്‍ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ന്‍ നി​യ​മ​ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രു​മെ​ന്നും മു​ഖ്യ​മ​ന്ത്രി യോ​ഗ​ത്തി​ൽ വ്യ​ക്​​ത​മാ​ക്കി. വ​ർ​ഷ​ങ്ങ​ളാ​യി പ​രി​ഹാ​രം കാ​ത്തു​കി​ട​ക്കു​ന്ന നി​ര​വ​ധി ഭൂ ​പ്ര​ശ്ന​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന ജി​ല്ല​യാ​ണ് ഇ​ടു​ക്കി. അ​തി​നാ​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ൾ​ക്ക് വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ജി​ല്ല നോ​ക്കി​ക്കാ​ണു​ന്ന​ത്.

സ​ർ​ക്കാ​ർ ചീ​ഫ് വി​പ് അ​പു ജോ​ൺ ജോ​സ​ഫ്, ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം.​പി, എം.​എ​ല്‍.​എ മാ​രാ​യ റോ​യി കെ. ​പൗ​ലോ​സ്, അ​ഡ്വ. സേ​നാ​പ​തി വേ​ണു, എ​ഫ്. രാ​ജ, അ​ഡ്വ. സി​റി​യ​ക് തോ​മ​സ്, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പ്ര​ഫ. ഷീ​ല സ്റ്റീ​ഫ​ന്‍, ജി​ല്ല ക​ല​ക്ട​ര്‍ ഡോ. ​ദി​നേ​ശ​ന്‍ ചെ​റു​വാ​ട്ട്, വി​വി​ധ വ​കു​പ്പു മേ​ധാ​വി​ക​ള്‍, ജി​ല്ല​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. 

Tags:    
News Summary - First attempt to resolve Idukki's problems Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.