മുഖ്യമന്ത്രി നാളെ ഇടുക്കിയിൽ; ഭൂപ്രശ്നത്തിൽ തീരുമാനം കാത്ത് മലയോരം

തൊടുപുഴ: ജില്ലയിലെ സങ്കീർണമായ ഭൂവിഷയങ്ങൾക്കും പട്ടയ പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രി വി. ഡി. സതീശൻ വെള്ളിയാഴ്ച ഇടുക്കിയിലെത്തും. ഇടുക്കി കലക്ടറേറ്റിൽ നടക്കുന്ന ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. റവന്യൂ, വനം, കൃഷി വകുപ്പ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കുചേരും. വർഷങ്ങളായി പരിഹരിക്കപ്പെടാത്ത പട്ടയ വിതരണം, 1964ലെയും 1993ലെയും ഭൂമി പതിവ് ചട്ടങ്ങളുടെ ഭേദഗതി, വന്യജീവി ആക്രമണങ്ങൾമൂലം കർഷകർ നേരിടുന്ന ഭീഷണികൾ തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ചയാവുമെന്നാണ് വിവരം.

ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്കുൾപ്പെടെ പരിഹാരം കാണുമെന്നായിരുന്നു യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം. പ്രതിപക്ഷ നേതാവെന്ന നിലയിൽ ഇപ്പോഴത്തെ മുഖ്യന്ത്രിയും ആ രീതിയിൽ വാഗ്ദാനങ്ങൾ നൽകിയിരുന്നു. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് പ്രാധാന്യം ഏറെയാണ്.

തലക്ക് മുകളിൽ ഇ.എസ്.എ ഭീതി

തലക്ക് മുകളിൽ തൂങ്ങിയാടുന്ന ഇ.എസ്.എ ഭീതിയാണ് മലയോരം നേരിടുന്ന പ്രധാന വെല്ലുവിളി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഏഴാമത് കരട് വിജ്ഞാപനപ്രകാരം കേരളത്തിൽ ആകെ 131 വില്ലേജുകളെയാണ് പരിസ്ഥിതിലോല മേഖലയിൽ (ഇ.എസ്.എ) ഉൾപ്പെടുത്തിയിട്ടുള്ളത്.

കരട് വിജ്ഞാപന പ്രകാരം ഇടുക്കി ജില്ലയിൽ 47 വില്ലേജുകളും ഇ.എസ്.എ പരിധിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതുമൂലം പതിറ്റാണ്ടുകളായി കൈവശം വെച്ചിരിക്കുന്ന ഭൂമിക്ക് നിയമപരമായ രേഖകളോ നിർമാണാനുമതിയോ ലഭിക്കാതെ വലയുന്ന ആയിരങ്ങളാണ് ജില്ല‍യിലുള്ളത്. ജനവാസ മേഖലകളും കൃഷിഭൂമികളും തോട്ടങ്ങളും ഇ.എസ്.എ പരിധിയിൽ വരുന്നതിനെതിരെ കർഷകരും പ്രാദേശിക ജനങ്ങളും പ്രതിഷേധത്തിലാണ്. ഇത് തങ്ങളുടെ ജീവനോപാധിയെയും കൃഷിയെയും ഭാവി നിർമാണ പ്രവർത്തനങ്ങളെയും ബാധിക്കുമെന്നാണ് അവരുടെ ആശങ്ക. ജനവാസ മേഖലകളെ ഒഴിവാക്കി, യഥാർഥ വനഭൂമി മാത്രം ഇ.എസ്.എ ആക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

ഇതുമായി ബന്ധപ്പെട്ട് ഇടുക്കിയിലെ 52 പഞ്ചായത്തുകളിൽ പ്രത്യേക ഗ്രാമസഭകൾ ചേർന്ന് പ്രമേയങ്ങൾ പാസാക്കി വരുകയാണ്. അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങളുടെ കുരുക്കഴിക്കുന്നതിൽ മുഖ്യമന്ത്രിയുടെ സന്ദർശനം നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

പ്രകൃതിക്ഷോഭവും മനുഷ്യ-വന്യജീവി സംഘർഷവും

അടിക്കടിയുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളും മനുഷ്യ-വന്യജീവി സംഘർഷവുമാണ് ജില്ലയെ പിടിച്ചുകുലുക്കുന്നത്. ഉരുൾപൊട്ടലും മണ്ണിടിച്ചിലും അതുമൂലമുണ്ടാകുന്ന മരണങ്ങളും ഓരോ വർഷവും പതിവാണ്. തുടരുന്ന മനുഷ്യ-വന്യജീവി സംഘർഷമാണ് മറ്റൊരു വെല്ലുവിളി. ഇതുണ്ടാക്കുന്ന കൃഷിനാശവും ആൾനാശവും ഓരോ വർഷവും ഉയരുകയാണ്.

യു.ഡി.എഫ് സർക്കാർ അധികാരമേറ്റ് നാലുമാസത്തിനിടെ നാലുപേരാണ് ഇടുക്കിയിൽ മാത്രം കാട്ടാനയാക്രമണത്തിൽ മരിച്ചത്. വനംവകുപ്പ് പ്രഖ്യാപിച്ച പ്രതിരോധ നടപടികളെല്ലാം പാളുക‍യാണ്. മുഖ്യമന്ത്രിയുടെ യോഗത്തിൽ ഇക്കാര്യവും ജനപ്രതിനിധികൾ ഉന്നയിക്കുമെന്നാണറിയുന്നത്.

ഒ​ഴി​യാ​തെ കൈ​യേ​റ്റ​ങ്ങ​ൾ

വി​വി​ധ സ​ർ​ക്കാ​ർ ഭൂ​മി​ക​ളി​ൽ തു​ട​രു​ന്ന കൈ​യേ​റ്റ​വും പ്ര​ഹ​സ​ന​ങ്ങ​ളാ​യ ഒ​ഴി​പ്പി​ക്ക​ലു​മാ​ണ് മ​റ്റൊ​രു ച​ർ​ച്ച വി​ഷ​യം. ഇ​ടു​ക്കി​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക​ളു​ടെ വ​ള​ർ​ച്ച​യോ​ടെ റി​സോ​ർ​ട്ട്-​ഭൂ​മാ​ഫി​യ​ക​ളു​ടെ കൈ​യേ​റ്റ​ങ്ങ​ൾ വീ​ണ്ടും സ​ജീ​വ​മാ​യി​ട്ടു​ണ്ട്. വാ​ഗ​മ​ൺ, പ​രു​ന്തും​പാ​റ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ സ​ർ​ക്കാ​ർ ഭൂ​മി വ്യാ​ജ​രേ​ഖ ച​മ​ച്ചും മ​റ്റും കൈ​യേ​റി റി​സോ​ർ​ട്ടു​ക​ളും ഹോം​സ്റ്റേ​ക​ളും നി​ർ​മി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

റ​വ​ന്യൂ വ​കു​പ്പ് ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ൽ ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക​ൾ ന​ട​ത്തി​വ​രു​ക​യും അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. എ​ന്നാ​ൽ, ഇ​തെ​ല്ലാം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന ആ​ക്ഷേ​പ​മാ​ണ് വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്നു​യ​രു​ന്ന​ത്.

മാ​റു​മോ നി​ർ​മാ​ണ നി​യ​ന്ത്ര​ണ​ങ്ങ​ൾ?

1964ലെ​യും 1993ലെ​യും ഭൂ​മി പ​തി​ച്ചു​ന​ൽ​ക​ൽ ച​ട്ട​ങ്ങ​ൾ പ്ര​കാ​രം പ​ട്ട​യം ല​ഭി​ച്ച ഭൂ​മി കൃ​ഷി​ക്കും വീ​ടു​വെ​ക്കാ​നും മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ​വെ​ന്ന നി​യ​ന്ത്ര​ണ​മാ​ണ് ജി​ല്ല നേ​രി​ടു​ന്ന മ​റ്റൊ​രു പ്ര​ധാ​ന പ്ര​തി​സ​ന്ധി. ഇ​തി​നെ​തി​രെ പ്ര​തി​ഷേ​ധം രൂ​ക്ഷ​മാ​യ​തോ​ടെ മു​ൻ സ​ർ​ക്കാ​ർ 2026 മാ​ർ​ച്ചി​ൽ ഭൂ​മി പ​തി​വ് ച​ട്ട​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് നി​ശ്ചി​ത സ്ക്വ​യ​ർ​ഫീ​റ്റ് വ​രെ​യു​ള്ള വീ​ടു​ക​ൾ​ക്കും പൊ​തു​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കും പ​ട്ട​യ​ഭൂ​മി ഉ​പ​യോ​ഗി​ക്കാ​നു​ള്ള അ​നു​മ​തി ന​ൽ​കി​യ​തി​നോ​ടൊ​പ്പം നി​ർ​മാ​ണ നി​രോ​ധ​നം ഭാ​ഗി​ക​മാ​യി നീ​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ, ക്ര​മ​വ​ത്ക​ര​ണ​ത്തി​ന് ഫീ​സീ​ടാ​ക്കു​ന്ന​തു​ൾ​​പ്പെ​ടെ ച​ട്ട​ങ്ങ​ളി​ലും ന​ട​പ്പാ​ക്ക​ലി​ലും വ്യ​ക്ത​ത വേ​ണ​മെ​ന്നാ​ണ് വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ ആ​വ​ശ്യം. ഇ​ത് വെ​ള്ളി​യാ​ഴ്ച​ത്തെ യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​കു​മെ​ന്നാ​ണ് സൂ​ച​ന. ക​ട്ട​പ്പ​ന​യി​ൽ വെ​ച്ച് ന​ട​ക്കു​ന്ന ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി​യി​ൽ മു​ഖ്യ​മ​ന്ത്രി നേ​രി​ട്ട് ജ​ന​ങ്ങ​ളി​ൽ​നി​ന്ന് നി​വേ​ദ​ന​ങ്ങ​ൾ സ്വീ​ക​രി​ക്കും. ഇ​വി​ടെ പൗ​ര സ്വീ​ക​ര​ണ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - The hilly region awaits a decision on the land issue as the Chief Minister visits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.