തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ലെ ചി​ൽ​ഡ്ര​ൻ​സ്​ പാ​ർ​ക്ക് നാ​ശ​ത്തി​ലേ​ക്ക്

തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യി​ൽ കു​ട്ടി​ക​ളു​ടെ പേ​രി​ലു​ള്ള പാ​ർ​ക്കി​ന്‍റെ അ​വ​സ്ഥ ക​ണ്ടാ​ൽ ക​ഷ്​​ടം എ​ന്നേ പ​റ​യാ​ൻ ക​ഴി​യൂ. ക​ളി​യു​പ​ക​ര​ണ​ങ്ങ​ളി​ൽ പ​ല​തും ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി​ട്ട്​ മാ​സ​ങ്ങ​ളാ​യെ​ങ്കി​ലും ഇ​വ ന​ന്നാ​ക്കാ​ൻ അ​ധി​കൃ​ത​ർ ഒ​ന്നും ചെ​യ്യു​ന്നി​ല്ല. പാ​ർ​ക്കി​ലെ​ത്തു​ന്ന​വ​ർ​ക്കാ​യി ആ​വ​ശ്യ​മാ​യ ഇ​രി​പ്പി​ടം പോ​ലു​മി​ല്ലെ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. ഉ​ള്ള​വ​യി​ൽ പ​ല​തും കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ന​ശി​ച്ച് തു​ട​ങ്ങി.

പാ​ർ​ക്കി​ലെ ഏ​ക വാ​ട്ട​ർ ഫൗ​ണ്ട​ൻ വ​റ്റി വ​ര​ണ്ടി​ട്ട് നാ​ളു​ക​ളാ​യെ​ങ്കി​ലും ഇ​ത് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി പു​ന​രാ​രം​ഭി​ക്കാ​ൻ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. സ​ന്ദ​ർ​ശ​ക​ർ​ക്ക് ന​ട​ക്കു​ന്ന​തി​നാ​യു​ള്ള ടൈ​ൽ പാ​കി​യ ന​ട​പ്പാ​ത പ​ല​യി​ട​ത്തും ത​ക​ർ​ന്നു. അ​ല​ങ്കാ​ര​മ​ത്സ്യ​ങ്ങ​ളെ നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന കു​ള​ത്തി​ന് ചു​റ്റും കാ​ടു​മൂ​ടി കി​ട​ന്നി​ട്ടും ഇ​ത് വേ​ണ്ട​വി​ധം ശു​ചീ​ക​രി​ച്ച് പ​രി​പാ​ലി​ക്കാ​ൻ പോ​ലും ആ​ർ​ക്കും സ​മ​യ​മി​ല്ല.

ന​ഗ​ര​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് ഓ​ടി​ച്ചാ​ടി ന​ട​ക്കാ​ൻ സൗ​ക​ര്യ​പ്ര​ദ​മാ​യ ഏ​ക സ്ഥ​ല​മാ​ണ് പ​രി​മി​തി​ക​ളാ​ൽ വീ​ർ​പ്പു​മു​ട്ടു​ന്ന​ത്.​പാ​ർ​ക്കി​ലെ​ത്തു​ന്ന​വ​ർ​ക്ക് ശാ​ന്ത​മാ​യി തൊ​ടു​പു​ഴ​യാ​റി​ന്റെ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​നാ​യി ഒ​രു​ക്കി​യി​രു​ന്ന റി​വ​ർ ഫ്ര​ണ്ട് വ്യൂ ​പോ​യി​ന്റ് അ​ട​ച്ച് പൂ​ട്ടി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. പാ​ർ​ക്കി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​കാ​ഴ്ച ന​ൽ​കു​ന്ന ഈ ​ഭാ​ഗ​ങ്ങ​ൾ എ​ന്തി​നാ​ണ് അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​തെ​ന്ന് ന​ഗ​ര​സ​ഭ​ക്ക് പോ​ലും നി​ശ്ച​യ​മി​ല്ല. 

ക​ളി​യു​പ​ക​ര​ണ​ങ്ങ​ൾ പ​ല​തും കാ​ഴ്ചവ​സ്തു

പാ​ർ​ക്ക് ആ​ക​ർ​ഷ​ക​മാ​ക്കാ​നാ​യി വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന പ​ക്ഷി- മൃ​ഗാ​ദി​ക​ളു​ടെ അ​ല​ങ്കാ​ര ശി​ൽ​പ​ങ്ങ​ൾ കാ​ല​പ്പ​ഴ​ക്കം മൂ​ലം നി​റം​മ​ങ്ങി തി​രി​ച്ച​റി​യാ​നാ​കാ​ത്ത വി​ധ​മാ​യി. മ​നോ​ഹ​ര​മാ​യി നി​റം ന​ൽ​കി​യാ​ൽ കു​ട്ടി​ക​ളെ ഏ​റെ സ​ന്തോ​ഷി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന ശി​ൽ​പ​ങ്ങ​ളാ​ണ് പ്ര​യോ​ജ​ന​ര​ഹി​ത​മാ​യി കി​ട​ക്കു​ന്ന​ത്.

പാ​ർ​ക്കി​ലെ പോ​രാ​യ്മ​ക​ളെ​പ്പ​റ്റി ചോ​ദി​ച്ചാ​ൽ ഉ​ട​ന​ടി എ​ല്ലാം ശ​രി​യാ​ക്കു​മെ​ന്ന പ​തി​വ് പ​ല്ല​വി ആ​വ​ർ​ത്തി​ക്കു​ക​യ​ല്ലാ​തെ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ​ക്കും ഇ​തി​ല്ലൊ​ന്നും താ​ൽ​പ​ര്യ​മി​ല്ലാ​ത്ത മ​ട്ടി​ലാ​ണ്​ കാ​ര്യ​ങ്ങ​ൾ. ന​ഗ​ര​ത്തി​ൽ എ​ത്തു​ന്ന​വ​ർ​ക്ക്​ കു​ട്ടി​ക​ളു​​മാ​യി സ​മ​യം ചി​ല​വ​ഴി​ക്കാ​നു​ള്ള ഏ​ക പൊ​തു ഇ​ട​മാ​ണ്​ ചി​ൽ​ഡ്ര​ൻ​സ്​ പാ​ർ​ക്ക്.

ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യാ​ൽ ന​ഗ​ര​ത്തി​ന്‍റെ മു​ഖ​ച്ഛാ​യ ത​ന്നെ മാ​റ്റാ​ൻ ക​ഴി​യു​ന്ന ഒ​ന്നി​​ന്‍റെ അ​വ​സ്ഥ​യാ​ണി​ത്​. പ​ല​പ്പോ​ഴും ല​ക്ഷ​ങ്ങ​ളു​ടെ ഫ​ണ്ടു​ക​ൾ ചി​ല​വ​ഴി​ച്ച്​ ക​ളി​യു​പ​ക​ര​ണ​ങ്ങ​ള​ട​ക്കം വാ​ങ്ങു​മെ​ങ്കി​ലും അ​തൊ​ന്നും കൃ​ത്യ​മാ​യി പ​രി​പാ​ലി​ക്കു​ന്ന​തി​ലോ പാ​ർ​ക്ക്​ മ​നോ​ഹ​ര​മാ​ക്കി നി​ല നി​ർ​ത്തു​ന്ന​തി​ലോ അ​ധി​കൃ​ത​ർ വേ​ണ്ട​ത്ര ജാ​ഗ്ര​ത​യും കാ​ണി​ക്കു​ന്നി​ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

Tags:    
News Summary - Children's Park in Thodupuzha City is in danger of being destroyed.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.