നെ​ല്ലാ​പ്പാ​റ​യി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ വാ​ഹ​നാ​പ​ക​ടം

അ​പ​ക​ട മു​ന​മ്പാ​യി നെ​ല്ലാ​പ്പാ​റ വ​ള​വ്

തൊ​ടു​പു​ഴ: അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​യാ​തെ തൊ​ടു​പു​ഴ-​പാ​ലാ റൂ​ട്ടി​ലെ നെ​ല്ലാ​പ്പാ​റ വ​ള​വ്. അ​പ​ക​ട​ങ്ങ​ളു​ടെ എ​ണ്ണം കൂ​ടു​ന്ന​തി​നാ​ല്‍ അ​ടി​യ​ന്ത​ര​മാ​യി പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്ത​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും ഇ​പ്പോ​ഴും മെ​ല്ലെ​പ്പോ​ക്ക്​ തു​ട​രു​ക​യാ​ണ്.

ശ​നി​യാ​ഴ്ച ച​ര​ക്ക്​ ലോ​റി​യും തി​ങ്ക​ളാ​ഴ്ച റോ​ഡ്​ റോ​ള​ർ ക​യ​റ്റി വ​ന്ന ലോ​റി​യും നി​യ​ന്ത്ര​ണം വി​ട്ട്​ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടി​ന്​ വ​ള​വ്​ തി​രി​യു​ന്ന​തി​നി​ടെ ലോ​റി മ​ര​ത്തി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ലോ​റി​യു​ടെ ക്യാ​ബി​നു​ള്ളി​ൽ കു​ടു​ങ്ങി​യ ഡ്രൈ​വ​റെ ഏ​റെ ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ്​ പു​റ​ത്തെ​ടു​ത്ത​ത്. ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​ന്​ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു പോ​കു​ന്ന റൂ​ട്ടാ​ണ് തൊ​ടു​പു​ഴ-​പാ​ല സം​സ്ഥാ​ന​പാ​ത. ഈ ​റൂ​ട്ടി​ലെ പ​തി​വ് അ​പ​ക​ട സ്ഥ​ല​മാ​ണ് നെ​ല്ലാ​പ്പാ​റ. കു​ത്ത​നെ​യു​ള്ള ക​യ​റ്റി​റ​ക്ക​വും വ​ള​വു​മു​ള്ള ഭാ​ഗ​ത്ത് ചെ​റു​തും വ​ലു​തു​മാ​യ അ​പ​ക​ട​ങ്ങ​ള്‍ പ​തി​വ്​ കാ​ഴ്ച​യാ​ണ്.

ആ​ധു​നി​ക രീ​തി​യി​ല്‍ കെ.​എ​സ്.​ടി.​പി നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​ക്കി​യ റോ​ഡി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ന്ന​തി​ന്​ പു​റ​മെ വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗം, മ​ഴ​ക്കാ​ല​ത്ത് റോ​ഡി​ലെ വ​ഴു​ക്ക​ല്‍, റോ​ഡി​ന്റെ വ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള ചെ​രി​വ് മൂ​ല​മു​ണ്ടാ​കു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ളി​ല്‍നി​ന്നു​ള്ള ഓ​യി​ല്‍ ചോ​ര്‍ച്ച തു​ട​ങ്ങി നി​ര​വ​ധി കാ​ര​ണ​ങ്ങ​ളാ​ലാ​ണ് അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന​ത്. ഡ്രൈ​വ​ര്‍മാ​ര്‍ക്ക് മു​ന്ന​റി​യി​പ്പ്​ ന​ല്‍കു​ന്ന​തു​ള്‍പ്പെ​ടെ​യു​ള്ള റി​ഫ്ല​ക്ട​റു​ക​ൾ. സൂ​ച​നാ ബോ​ര്‍ഡു​ക​ള്‍ എ​ന്നി​വ സ്ഥാ​പി​ക്കു​ക​യും വെ​ളി​ച്ച സം​വി​ധാ​ന​മേ​ര്‍പ്പെ​ടു​ത്തു​ക​യും ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം ഏ​റെ​ക്കാ​ല​മാ​യി നി​ല നി​ല്‍ക്കു​ന്നു​ണ്ട്. ഇ​തി​നി​ടെ പ​തി​വാ​യു​ണ്ടാ​കു​ന്ന അ​പ​ക​ടം ഒ​ഴി​വാ​ക്കാ​നു​ള്ള പ​ദ്ധ​തി ത​യാ​റാ​ക്കാ​നാ​യി നാ​ഷ​ന​ല്‍ ട്രാ​ന്‍സ്‌​പോ​ര്‍ട്ടേ​ഷ​ന്‍ പ്ലാ​നി​ങ്ങ്​ ആ​ന്‍ഡ് റി​സ​ര്‍ച്ച് സെ​ന്റ​ര്‍ നെ​ല്ലാ​പ്പാ​റ വ​ള​വ് സ​ന്ദ​ര്‍ശി​ച്ചി​രു​ന്നു.

അ​പ​ക​ടം ഒ​ഴി​വാ​ക്കാ​ന്‍ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ള്‍ സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ത്തി സ​ര്‍ക്കാ​രി​ന് റി​പ്പോ​ര്‍ട്ട് ന​ല്‍കു​മെ​ന്നും പ്ര​ദേ​ശ​ത്ത് റി​ഫ്‌​ള​ക്ട​റു​ക​ളും ക്രാ​ഷ് ബാ​രി​യ​റു​ക​ളും സ്പീ​ഡ് ബ്രേ​ക്ക​റു​ക​ളും സ്ഥാ​പി​ക്കു​മെ​ന്നും നാ​റ്റ് പാ​ക് സം​ഘം അ​റി​യി​ച്ചു. അ​പ​ക​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന​ത്​ ഇ​തു വ​ഴി​യു​ള്ള വാ​ഹ​ന യാ​ത്രി​ക​രെ​യും ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു​ണ്ട്. 

Tags:    
News Summary - nellipara field as a disaster warning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.