ഓപറേഷൻ തൂഫാന്‍റെ ഭാഗമായി പൊലീസ് നടത്തിയ പരിശോധന

ലഹരിവല പൊട്ടിച്ച് തൂഫാൻ; ദിവസങ്ങൾക്കകം 262 കേസുകളിലായി 295 പേർ പിടിയിലായി

തൊടുപുഴ: ലഹരിസംഘങ്ങൾക്കെതിരെ ശക്തമായ നടപടികളുമായി പൊലീസ് രംഗത്തെത്തിയതോടെ പിടികൂടുന്ന കേസുകളിൽ വൻ വർധന. ഓപറേഷൻ തൂഫാൻ ഒരു മാസം പിന്നിട്ടപ്പോൾ ജില്ലയിലെ അഞ്ച് പൊലീസ് സബ് ഡിവിഷനുകളിലായി ആറായിരത്തോളം പേരെ ഇതുവരെ പൊലീസ് പരിശോധിച്ചു. 262 കേസുകളിലായി 295 പേരെയാണ് ജില്ലയിൽ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്തത്. 13.688 കിലോഗ്രാം കഞ്ചാവ്, 10.62 ഗ്രാം എം.ഡി.എം.എ, എട്ട് ഗ്രാം ഹഷീഷ് ഓയിൽ, 142 കഞ്ചാവ് ബീഡികൾ, 13 കഞ്ചാവ് ചെടികൾ എന്നിവ പ്രതികളിൽനിന്ന് പൊലീസ് പിടിച്ചെടുത്തു.

ലഹരി വസ്തുക്കളുമായി പിടികൂടിയവരിൽ കൂടുതലും 30 വയസ്സിൽ താഴെയുള്ളവരാണ്. കഞ്ചാവ് കൂടാതെ എം.ഡി.എം.എ ഉൾപ്പെടെയുള്ള മാരക ലഹരിവസ്തുക്കളുടെ ഉപയോഗവും വിൽപനയും ജില്ലയിൽ വ്യാപകമാകുന്നുവെന്നാണ് പിടികൂടിയ കേസുകളിൽനിന്ന് മനസ്സിലാകുന്നത്.

ഓപറേഷൻ തൂഫാന്റെ ഭാഗമായി ലഹരി ഉപയോഗം, വിൽപന എന്നിവ സംബന്ധിച്ച് പൊലീസിന് വിവരങ്ങൾ നൽകുന്നവരുടെ എണ്ണവും കൂടുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ലഹരിവസ്തുക്കളുടെ കച്ചവടമോ, ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ ഇടുക്കി ജില്ല തൂഫാൻ കൺട്രോൾ റൂം നമ്പറായ 9497932508ൽ അറിയിക്കണമെന്നും ഇത്തരത്തില്‍ സന്ദേശം അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കുമെന്നും പൊലീസ് അറിയിച്ചു.

ല​ഹ​രി വി​ൽ​പ​ന​ക്കി​ടെ യു​വാ​ക്ക​ൾ പി​ടി​യി​ൽ

തൊ​ടു​പു​ഴ: നി​രോ​ധി​ത രാ​സ​ല​ഹ​രി​യും ഹൈ​ബ്രി​ഡ് ക​ഞ്ചാ​വും വി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ. ക​ണ്ണൂ​ർ മ​ട്ട​ന്നൂ​ർ സ്വ​ദേ​ശി അ​ജി​നാ​സ് കെ.​പി (19), ​കൊ​ല്ലം കി​ളി​കൊ​ല്ലൂ​ർ സ്വ​ദേ​ശി സ​ജി​ത്ത് (23)​ എ​ന്നി​വ​രാ​ണ് തൊ​ടു​പു​ഴ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ​നി​ന്ന് വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന അ​ഞ്ച്​ എ​ൽ.​എ​സ്.​ഡി സ്റ്റാ​മ്പു​ക​ളും 1.93 ഗ്രാം ​ഹൈ​ബ്രി​ഡ് ക​ഞ്ചാ​വും പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. മ​ണ​ക്കാ​ടു​നി​ന്നും വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

പ്ര​ദേ​ശ​ത്ത് ല​ഹ​രി വി​ൽ​പ​ന ന​ട​ക്കു​ന്ന​താ​യ വി​വ​ര​ത്തെ തു​ട​ർ​ന്ന് പൊ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ഇ​രു​വ​രും കു​ടു​ങ്ങി​യ​ത്. എ​റ​ണാ​കു​ളം പാ​ലാ​രി​വ​ട്ട​ത്ത് ക​മ്പ്യൂ​ട്ട​ർ കോ​ഴ്സ് പ​ഠി​ക്കു​ന്ന​തി​നി​ട​യി​ലു​ള്ള പ​രി​ച​യ​മാ​ണ് ഇ​രു​വ​രും ത​മ്മി​ലു​ള്ള​ത്.

സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​താ​യാ​ണ് പൊ​ലീ​സ് ന​ൽ​കു​ന്ന സൂ​ച​ന. ഇ​തി​നാ​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് തൊ​ടു​പു​ഴ എ​സ്.​എ​ച്ച്.​ഒ സി​ജോ വ​ർ​ഗീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി പി​ടി​യി​ലാ​യ യു​വാ​ക്ക​ൾ

 

Tags:    
News Summary - Drug racket busted; 295 people arrested in 262 cases within days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.