ഒന്നു മുതല്‍ 10 വരെ; ഈ വർഷമെത്തിയത്​ 84,992 വിദ്യാർഥികൾ

തൊടുപുഴ: ജില്ലയിലെ സര്‍ക്കാര്‍, എയ്‍ഡഡ്, സംസ്ഥാന സിലബസ് പിന്തുടരുന്ന അണ്‍ എയ്‍ഡഡ് എന്നീ സ്‍കൂളുകളില്‍ ഒന്നുമുതല്‍ 10 വരെ ഈ അധ്യയന വര്‍ഷമെത്തിയത് ആകെ 84,992 വിദ്യാര്‍ഥികള്‍. ഇതില്‍ 43,963 ആണ്‍കുട്ടികളും 41,029 പെണ്‍കുട്ടികളുമുണ്ട്. ആറാം പ്രവൃത്തി ദിവസത്തെ കണക്കുകള്‍ പ്രകാരമാണിത്. 6336 വിദ്യാര്‍ഥികളാണ് ഒന്നാം ക്ലാസിലേക്ക് ആകെ പ്രവേശനം നേടിയത്. പത്താം ക്ലാസിലേക്ക് 10,780 പേരും. സര്‍ക്കാര്‍ സ്‍കൂളുകളില്‍ മാത്രം 25,315 പേര്‍ പ്രവേശനം നേടി. ഇതില്‍ ഒന്നാം ക്ലാസിലേക്ക് 1993 പേരും പത്താം ക്ലാസിലേക്ക് 3184 പേരുമെത്തി.

എയ്‍ഡഡ് സ്‍കൂളുകളില്‍ 52,396 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിച്ചു. ഒന്നാം ക്ലാസിലേക്ക് 3543 പേരും പത്തിലേക്ക് 7027 പേരും. അണ്‍ എയ്‍ഡഡ് സ്‍കൂളുകളില്‍ ആകെ 7281 പേരാണെത്തിയത്. ഒന്നാം ക്ലാസിലേക്ക് 802 പേരും പത്തിലേക്ക് 569 പേരും. 2025-26 അധ്യയന വര്‍ഷം ആകെ 90,089 വിദ്യാര്‍ഥികളുണ്ടായിരുന്നു. 46,618 ആണ്‍കുട്ടികളും 43,471 പെണ്‍കുട്ടികളും. 5097 വിദ്യാര്‍ഥികളുടെ കുറവാണ് ഈ വര്‍ഷം ജില്ലയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഒന്നാംക്ലാസിലേക്ക് 7058 കുട്ടികളുണ്ടായിരുന്നു. ഇതിലും 722 പേരുടെ കുറവ് രേഖപ്പെടുത്തി. പത്താം ക്ലാസിലേക്ക് 10,868 കുട്ടികളുണ്ടായിരുന്നു, 88 പേരുടെ കുറവ്.

പ്ല​സ്‌​വ​ണ്‍: ആ​ദ്യ അ​ലോ​ട്ട്‌​മെ​ന്‍റി​ൽ പ്ര​വേ​ശ​നം നേ​ടി​യ​ത് 6268 വി​ദ്യാ​ര്‍ഥി​ക​ള്‍

ഏ​ക​ജാ​ല​കം വ​ഴി പ്ല​സ്‌​വ​ണ്‍ പ്ര​വേ​ശ​ന​ത്തി​നു​ള്ള ആ​ദ്യ അ​ലോ​ട്ട്‌​മെ​ന്റ് പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ള്‍ ജി​ല്ല​യി​ല്‍ പ്ര​വേ​ശ​നം നേ​ടി​യ​ത് 6268 വി​ദ്യാ​ര്‍ഥി​ക​ള്‍. ക​ഴി​ഞ്ഞ എ​ട്ടി​നാ​ണ് ട്ര​യ​ല്‍ അ​ലോ​ട്ട്‌​മെ​ന്റ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ഈ ​പ​ട്ടി​ക​യി​ല്‍ 6,224 വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യി​രു​ന്നു അ​ലോ​ട്ട്‌​മെ​ന്റ്. ആ​ദ്യ അ​ലോ​ട്ട്‌​മെ​ന്റി​ല്‍ 57 പേ​ര്‍ക്കു​മാ​ത്ര​മാ​ണ് അ​ധി​ക​മാ​യി പ്ര​വേ​ശ​നം ല​ഭ്യ​മാ​യ​ത്.

മാ​നേ​ജ്‌​മെ​ന്റ്, ക​മ്യൂ​ണി​റ്റി, സ്‌​പോ​ര്‍ട്‌​സ് ക്വാ​ട്ട, അ​ണ്‍എ​യ്ഡ​ഡ് സീ​റ്റു​ക​ളൊ​ഴി​കെ​യു​ള്ള സീ​റ്റു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​വ​യെ​ല്ലാം ഉ​ള്‍പ്പെ​ടെ 237 ബാ​ച്ചു​ക​ളി​ലാ​യി 11,839 പ്ല​സ്‌​വ​ണ്‍ സീ​റ്റു​ക​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. ഇ​തി​ല്‍ ഏ​ക​ജാ​ല​ക പ​രി​ധി​യി​ല്‍ വ​രു​ന്ന​ത് 7756 സീ​റ്റു​ക​ളാ​ണ്. 1488 സീ​റ്റു​ക​ളി​ല്‍ അ​ലോ​ട്ട്‌​മെ​ന്റ് ന​ട​ന്നി​ട്ടി​ല്ല. 11,458 പേ​രാ​ണ് സീ​റ്റി​നാ​യി അ​പേ​ക്ഷി​ച്ചി​രു​ന്ന​ത്. ഇ​വ​രി​ല്‍ 1210 പേ​ര്‍ ഇ​ത​ര ജി​ല്ല​ക​ളി​ല്‍നി​ന്നു​ള്ള​വ​രാ​ണ്. മൂ​ന്ന് മോ​ഡ​ല്‍ റെ​സി​ഡ​ന്‍ഷ്യ​ല്‍ സ്‌​കൂ​ളി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​നാ​യി 273 അ​പേ​ക്ഷ​ക​ളാ​ണ് ല​ഭി​ച്ച​ത്.

ഈ ​വി​ഭാ​ഗ​ത്തി​ല്‍ 139 സീ​റ്റു​ക​ളി​ല്‍ മു​ഴു​വ​നും ആ​ദ്യ അ​ലോ​ട്ട്‌​മെ​ന്റാ​യി. ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​നു​ള്ള 3629 സീ​റ്റു​ക​ളി​ലും അ​ലോ​ട്ട്‌​മെ​ന്റാ​യി. ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ക്കു​ള്ള 201 സീ​റ്റി​ല്‍ 53ലും ​കാ​ഴ്ച​പ​രി​മി​ത​ര്‍ക്കു​ള്ള 18 സീ​റ്റി​ല്‍ പ​ത്തി​ലും വി​ദ്യാ​ര്‍ഥി​ക​ള്‍ അ​ലോ​ട്ട്‌​മെ​ന്റ് നേ​ടി. 99.28 ശ​ത​മാ​ന​മാ​ണ് ജി​ല്ല​യി​ലെ എ​സ്.​എ​സ്.​എ​ൽ.​സി വി​ജ​യ​ശ​ത​മാ​നം. 5486 ആ​ണ്‍കു​ട്ടി​ക​ളും 5151 പെ​ണ്‍കു​ട്ടി​ക​ളു​മു​ള്‍പ്പെ​ടെ 10,637 കു​ട്ടി​ക​ളാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ഇ​തി​ല്‍ 10,560 പേ​ര്‍ ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി​യി​രു​ന്നു. മു​ഖ്യ​ഘ​ട്ട​ത്തി​ല്‍ മൂ​ന്ന് അ​ലോ​ട്ട്‌​മെ​ന്റു​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കും. ജൂ​ലൈ ഒ​ന്നോ​ടെ മു​ഖ്യ അ​ലോ​ട്ട്‌​മെ​ന്റു​ക​ള്‍ അ​വ​സാ​നി​പ്പി​ച്ച് ര​ണ്ടി​ന് ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ജൂ​ലൈ 13 മു​ത​ല്‍ ആ​ഗ​സ്റ്റ് അ​ഞ്ചു​വ​രെ സ​പ്ലി​മെ​ന്റ​റി അ​ലോ​ട്ട്‌​മെ​ന്റ് ന​ട​ക്കും. ആ​ഗ​സ്റ്റ് അ​ഞ്ചോ​ടെ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കും.

Tags:    
News Summary - From 1st to 10th; 84,992 students appeared this year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.