ഇ​ഴ​ഞ്ഞു​നീ​ങ്ങി ജ​ൽ​ജീ​വ​ൻ മി​ഷ​ൻ; ന​ൽ​കി​യ​ത് 38,665 ക​ണ​ക്ഷ​നു​ക​ൾ മാ​ത്രം, ന​ൽ​കാ​നു​ള്ള​ത് 2,02,937 കു​ടി​വെ​ള്ള ക​ണ​ക്ഷ​നു​ക​ൾ

തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഇ​ഴ​ഞ്ഞു​നീ​ങ്ങി ജ​ൽ​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​ക​ൾ. ജി​ല്ല ക​ല​ക്ട​ർ ഡോ. ​ദി​നേ​ശ​ൻ ചെ​റു​വാ​ട്ടി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ജ​ൽ​ജീ​വ​ൻ മി​ഷ​ൻ അ​വ​ലോ​ക​ന യോ​ഗ​ത്തി​ലെ ക​ണ​ക്കു​ക​ളി​ൽ​നി​ന്നാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​കു​ന്ന​ത്. വാ​ട്ട​ര്‍ അ​തോ​റി​റ്റി, ഭൂ​ജ​ല വ​കു​പ്പ്, ജ​ല​നി​ധി എ​ന്നി​വ​യാ​ണ് ജ​ൽ​ജീ​വ​ന്‍ മി​ഷ​ന്റെ നി​ര്‍വ​ഹ​ണ ഏ​ജ​ന്‍സി​ക​ൾ. പ​ദ്ധ​തി​ക്ക് കീ​ഴി​ൽ ജി​ല്ല​യി​ൽ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​ത് 2,41,602 കു​ടി​വെ​ള്ള ക​ണ​ക്ഷ​നു​ക​ൾ​ക്കാ​ണ്. ഇ​തി​ൽ ക​രാ​റു​കാ​രെ ഏ​ൽ​പി​ച്ച 2,12,838 ക​ണ​ക്ഷ​നു​ക​ളി​ൽ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത് 38,665 ക​ണ​ക്ഷ​നു​ക​ൾ മാ​ത്ര​മാ​ണെ​ന്നും ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു.

ജ​ല​സേ​ച​ന വ​കു​പ്പ് തൊ​ടു​പു​ഴ ഡി​വി​ഷ​ന് കീ​ഴി​ല്‍ 25,509 ക​ണ​ക്ഷ​നു​ക​ള്‍ക്കാ​ണ് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​ത്. ഇ​തി​ല്‍ 23579 ക​ണ​ക്ഷ​നു​ക​ള്‍ക്കു​ള്ള ജോ​ലി​ക​ള്‍ ക​രാ​റു​കാ​രെ ഏ​ൽ​പി​ച്ച​തി​ൽ 13,859 ക​ണ​ക്ഷ​നു​ക​ള്‍ പൂ​ര്‍ത്തി​യാ​യി. ഉ​ടു​മ്പ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ ആ​റ് ടാ​ങ്കു​ക​ളു​ടെ നി​ര്‍മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​വി​ടെ പ​മ്പ് സെ​റ്റി​ന്റെ നി​ര്‍മാ​ണം പൂ​ര്‍ത്തീ​ക​രി​ക്കാ​നു​ണ്ട്. പൈ​നാ​വ് ഡി​വി​ഷ​നി​ല്‍ 28,381 ക​ണ​ക്ഷ​നു​ക​ള്‍ക്ക് അ​നു​മ​തി ല​ഭി​ച്ച​തി​ൽ 18,970 ക​ണ​ക്ഷ​നു​ക​ള്‍ക്കു​ള്ള ജോ​ലി​ക​ള്‍ ക​രാ​റു​കാ​രെ ഏ​ൽ​പി​ച്ചു. എ​ന്നാ​ൽ ഇ​തു​വ​രെ 6761 ക​ണ​ക്ഷ​നു​ക​ളാ​ണ് പൂ​ര്‍ത്തീ​ക​രി​ച്ച​ത്.

ഉ​ന്ന​തി​ക​ളി​ൽ കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​ൻ നി​ർ​ദേ​ശം

ജി​ല്ല​യി​ല്‍ കു​ടി​വെ​ള്ള ക്ഷാ​മം നേ​രി​ടു​ന്ന 44 ഉ​ന്ന​തി​ക​ളി​ല്‍ കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​ന് സ​ത്വ​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ല ക​ല​ക്ട​ര്‍ ഡോ. ​ദി​നേ​ശ​ന്‍ ചെ​റു​വാ​ട്ട് നി​ര്‍ദേ​ശം ന​ല്‍കി. വാ​ട്ട​ര്‍ അ​തോ​റി​റ്റി, ജ​ല​നി​ധി, ഭൂ​ജ​ല വ​കു​പ്പ് തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ക്കാ​ണ് നി​ര്‍ദേ​ശം ന​ല്‍കി​യ​ത്. ജ​ൽ​ജീ​വ​ന്‍ മി​ഷ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി​ക​ളു​ടെ​യും ജി​ല്ല​ത​ല ജ​ല ശു​ചി​ത്വ മി​ഷ​ന്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ​യും പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ജി​ല്ല ക​ല​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ലാ​ണ് നി​ര്‍ദേ​ശം. ക​രി​മ​ണ്ണൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ 25 കു​ടും​ബ​ങ്ങ​ള്‍ക്ക് കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് വ​ന​ഭൂ​മി​യി​ലൂ​ടെ പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​നം​വ​കു​പ്പ് അ​നു​മ​തി വേ​ഗ​ത്തി​ലാ​ക്കാ​ന്‍ ഡി.​എ​ഫ്.​ഒ​ക്ക് ക​ല​ക്ട​ർ നി​ര്‍ദേ​ശം ന​ല്‍കി. ജി​ല്ല​ത​ല ജ​ല ശു​ചി​ത്വ മി​ഷ​ന്‍ മെം​ബ​ര്‍ സെ​ക്ര​ട്ട​റി ടി.​എ​ന്‍. സ​ജി, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്, ജ​ല​നി​ധി, ഭൂ​ജ​ല വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ക​ട്ട​പ്പ​നയിൽ പൂർത്തിയാക്കിയത് 13,978 ക​ണ​ക്ഷ​നു​ക​ള്‍

ക​ട്ട​പ്പ​ന ഡി​വി​ഷ​നി​ല്‍ 1,79,829 ക​ണ​ക്ഷ​നു​ക​ള്‍ക്കാ​ണ് അ​നു​മ​തി ല​ഭി​ച്ച​ത്. ഇ​തി​ല്‍ 1,70,309 ക​ണ​ക്ഷ​നു​ക​ളു​ടെ ജോ​ലി​ക​ള്‍ ക​രാ​റു​കാ​രെ ഏ​ൽ​പി​ച്ച​തി​ൽ 13,978 ക​ണ​ക്ഷ​നു​ക​ള്‍ മാ​ത്ര​മാ​ണ് പൂ​ര്‍ത്തി​യാ​യ​ത്. ക​ട്ട​പ്പ​ന പ്രോ​ജ​ക്ട് ഡി​വി​ഷ​ൻ പ​രി​ധി​യി​ല്‍ 22 ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല​ക​ളു​ടെ പ്ര​വൃ​ത്തി​ക​ളാ​ണു​ള്ള​ത്. ഇ​തി​ല്‍ 3 എ​ണ്ണം പൂ​ര്‍ത്തി​യാ​യി. 13 എ​ണ്ണം ടെ​ന്‍ഡ​ര്‍ ന​ട​പ​ടി​ക​ളി​ലാ​ണ്.

ജ​ല​നി​ധി​യു​ടെ കീ​ഴി​ല്‍ 3946 ക​ണ​ക്ഷ​നു​ക​ള്‍ക്കാ​ണ് അ​നു​മ​തി ല​ഭി​ച്ച​ത്. ഇ​തി​ല്‍ 3602 ക​ണ​ക്ഷ​നു​ക​ള്‍ ന​ല്‍കി. ഭൂ​ജ​ല വ​കു​പ്പി​നു കീ​ഴി​ല്‍ 3937 ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​ത്. ഇ​തി​ല്‍ ആ​വ​ശ്യ​മു​ള്ള 560 ക​ണ​ക്ഷ​നു​ക​ളി​ല്‍ 485 എ​ണ്ണം പൂ​ര്‍ത്തി​യാ​യി.

Tags:    
News Summary - Jaljeevan Mission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.