Posted On
date_range Updated On
date_range മദ്യവുമായി അറസ്റ്റിൽ
തൊടുപുഴ: വിൽപനക്ക് വീട്ടിൽ സൂക്ഷിച്ച 49 ലിറ്റർ മദ്യവുമായി ഒരാൾ അറസ്റ്റിൽ. കടശ്ശിക്കടവ് ഇല്ലം വീട്ടിൽ സുരേഷാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടർന്ന് ഉടുമ്പൻചോല റേഞ്ച് ഇൻസ്‌പെക്ടർ വി.പി. മനൂപിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.
ഡ്രൈ ഡേ ദിവസം വിൽപന നടത്തുന്നതിനായി കെ.എസ്.ബി.സി ഷോപ്പിൽനിന്ന് പല തവണകളായി വാങ്ങി സൂക്ഷിച്ചതായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
റെയ്‌ഡിൽ ഉടുമ്പഞ്ചോല എക്‌സൈസ് റേഞ്ച് ഓഫിസിലെ പ്രിവന്‍റീവ് ഓഫിസർമാരായ ഇ.എച്ച്. യൂനുസ്, സൈജുമോൻ ജേക്കബ്, സിവിൽ എക്‌സൈസ് ഓഫിസർ മാരായ പ്രഫുൽ ജോസ്, ടിൽസ് ജോസഫ്, പി.സി. ജസ്റ്റിൻ, പി.എം. അമൽ, കെ.ജെ. ബിജി, ഡ്രൈവർ ഷിജോ അഗസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.