ചെറുതോണി: ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കഞ്ഞിക്കുഴി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സ നിലച്ച് എട്ട് മാസം കഴിഞ്ഞിട്ടും തുടര്‍നടപടി സ്വീകരിക്കാത്തതില്‍ വ്യാപക പ്രതിഷേധം. സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണ് ആശുപത്രി അധികൃതർ കിടത്തി ചികിത്സ നിര്‍ത്തിയതെന്നാണ് ആരോപണം.
2004 മുതല്‍ കിടത്തി ചികിത്സ ആരംഭിച്ച ഈ ആതുരാലയം പട്ടികവർഗ വിഭാഗങ്ങള്‍ ഉള്‍പ്പെടെ അധിവസിക്കുന്ന കഞ്ഞിക്കുഴി പഞ്ചായത്തിന്റെ വിദൂര ഗ്രാമങ്ങളില്‍നിന്നുള്ള ആയിരക്കണക്കിന് സാധാരണക്കാര്‍ക്ക് ആശ്രയമായിരുന്നു. പതിറ്റാണ്ടുകളോളം മെച്ചപ്പെട്ട സേവനം ലഭിച്ചിരുന്ന ആശുപത്രിയിൽ കോവിഡിനോടനുബന്ധിച്ച് കിടത്തി ചികിത്സ നിര്‍ത്തലാക്കിയെങ്കിലും പിന്നീട് പുനരാരംഭിച്ചിരുന്നു. എന്നാല്‍, എട്ടു മാസം മുമ്പ് ഒരാഴ്ചത്തെ പരിശീലനത്തിന് പോകണമെന്ന കാരണത്താല്‍ കിടത്തി ചികിത്സ ഒഴിവാക്കി ഐ.പി വിഭാഗം പൂട്ടുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇത് പിന്നീട് പുനരാരംഭിച്ചില്ല.
ആശുപത്രിയുടെ മേല്‍നോട്ട ചുമതലയുള്ള ബ്ലോക്ക് പഞ്ചായത്തിന്റെ കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടാവുന്നില്ലെന്നാണ് പരാതി. നിലവില്‍ ഇവിടെ നാല് ഡോക്ടര്‍മാരും അനുബന്ധ ജീവനക്കാരുമുണ്ട്. എന്നാല്‍, ഉച്ചക്കുശേഷം ഒരു ഡോക്ടര്‍ മാത്രമാണ് ഉണ്ടാവുക.ഇതുമൂലം രോഗികള്‍ക്ക് കാര്യമായ ചികിത്സ ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം. വൈകീട്ട് ആറു വരെ ഒ.പി ഉണ്ടാകുമെന്ന് പറയുമ്പോഴും പല ദിവസങ്ങളിലും വേണ്ടത്ര സേവനം ലഭിക്കുന്നില്ലെന്നും പ്രദേശവാസികള്‍ പറയുന്നു.അതേസമയം, സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ 15ന് ആരംഭിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.