കെ.കെ. ബിജു

സുഹൃത്തിനെ ആക്രമിച്ച കേസ്; പ്രതിക്ക് അഞ്ച് വർഷം തടവും 30,000 രൂപ പിഴയും

മുട്ടം: സുഹൃത്തിനെ ആണിബാർ ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് അഞ്ച് വർഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

പടിഞ്ഞാറെ കോടിക്കുളം ഐരാമ്പിള്ളിൽ കുടിലുമറ്റത്തിൽ കട്ടകെട്ടി ബിജു എന്നറിയപ്പെടുന്ന കെ.കെ. ബിജു (49)വിനെയാണ് തൊടുപുഴ മൂന്നാം അഡീഷനൽ ജില്ല കോടതി ജഡ്ജി എസ്.എസ്. സീന ശിക്ഷിച്ചത്.

2021 സെപ്റ്റംബർ 14ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ കോടിക്കുളം വെള്ളാർ റോഡിലെ ചെക്ക്ഡാമിന് സമീപമാണ് കേസിനാസ്പദമായ സംഭവം. പൂത്തോപ്പിള്ളിൽ സിജു (48)വിനെ ആണി ബാർ ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നാണ് കേസ്. ആക്രമണത്തിൽ സിജുവിന് തലയോട്ടിക്ക് പൊട്ടലും തലയിൽ ഗുരുതര പരിക്കുകളും സംഭവിച്ചു.

ആക്രമണം തടയാൻ ശ്രമിച്ച കൊല്ലപറമ്പിൽ ജഗദീഷിനും സാരമായ പരിക്കേറ്റിരുന്നു. കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ. ജോണി അലക്‌സ് മഞ്ഞക്കുന്നേൽ ഹാജരായി.

Tags:    
News Summary - സുഹൃത്തിനെ ആക്രമിച്ച കേസ്; പ്രതിക്ക് അഞ്ച് വർഷം തടവും 30,000 രൂപ പിഴയും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.