കരിമണലിന് സമീപം പെരിയാറ്റിലേക്കു മറിഞ്ഞ കാർ
ചെറുതോണി: നേര്യമംഗലം ഇടുക്കി റോഡിൽ കരിമണലിന് സമീപം കാർ നിയന്ത്രണം വിട്ട് ഇരുനൂറ് അടി താഴ്ചയിൽ പെരിയാറ്റിലേക്ക് മറിഞ്ഞ് നാലുപേർക്കു പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ഇടുക്കി തോപ്രാംകുടിയിൽനിന്നും പറവൂർ ഭാഗത്തേക്ക് പോകുകയായിരുന്ന പറവൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.
തോപ്രാംകുടിയിലുള്ള ഒരുപള്ളിയിൽ ജോലിക്കായി വന്നവരാണ് കാറിലുണ്ടായിരുന്നത്. മഴമൂലം പണി വേണ്ടന്നുവെച്ച് തിരിച്ചുപോകുമ്പോഴാണ് അപകടം. നിയന്ത്രണം വിട്ട കാർ ഓടയിൽ ചാടി അവിടെ നിന്നും കയറ്റി പോകാൻ തുടങ്ങുമ്പോൾ പെരിയാറ്റിലേക്കു മറിയുകയായിരുന്നു. കാർ പൂർണമായി തകർന്നു. രണ്ടുപേരുടെ നില ഗുരുതരമാണ്.
പരിക്കേറ്റവരെ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കരിമണൽ പൊലീസും നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ച് പരിക്കേറ്റവരെ കോതമംഗലത്തെ ആശുപത്രിയിലേക്ക് എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷമാണ് കളമശേരിയിലേക്ക് കൊണ്ടുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.