തൊമ്മൻകുത്ത് കണ്ണാടിപ്പുഴയിൽ തടികൾ വന്നടിഞ്ഞനിലയിൽ
തൊമ്മന്‍കുത്ത്: പുഴക്ക് വിലങ്ങനെ തടികള്‍ കിടക്കുന്നത് മൂലം ചവറുകളും ചളിയും തങ്ങിനിന്ന് പുഴയുടെ ഒഴുക്കിന് തടസ്സം സൃഷ്ടിക്കുന്നു. തൊമ്മന്‍കുത്ത് കണ്ണാടിപ്പുഴക്ക് കുറുകെയാണ് പലയിടങ്ങളിലായി തടികള്‍ തടസ്സമായി കിടക്കുന്നത്. തൊമ്മന്‍കുത്ത് ചപ്പാത്തിനോടുചേര്ന്നും തടി തങ്ങിനില്ക്കുന്നുണ്ട്. ഇത് ചപ്പാത്തിന്റ ബലക്ഷയത്തിനും കാരണമാകും. വേളൂര്‍ കൂപ്പില്‍നിന്ന് ഒഴുകിയെത്തിയ തടികളാണിവ. കണ്ണാടിപുഴയുടെ വട്ടക്കയം കുളിക്കടവ്, മണിയംസിറ്റി ഭാഗം, കല്ലൊലിപ്പ് എന്നിവിടങ്ങളിലും തൊമ്മന് കുത്ത് ചപ്പാത്തില്‍ തടസ്സം സൃഷ്ടിച്ചും തടികിടപ്പുണ്ട്. പുഴയിൽ മണലും വൻതോതിൽ അടിഞ്ഞുകൂടിയിട്ടുണ്ട്. തടി അടിഞ്ഞുകൂടിയ വിവരം വനംവകുപ്പിനെ അറിയിച്ചിട്ടുണ്ടെന്ന് വാർഡ് മെംബർ ബിബിൻ അഗസ്റ്റിൽ പറഞ്ഞു. ഇവ അടിയന്തരമായി നീക്കം ചെയ്തില്ലെങ്കിൽ മഴ ശക്തമാകുന്നതോടെ പുഴയിൽ വെള്ളപ്പൊക്കത്തിനും കാരണമാകുമെന്ന് നാട്ടുകാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.