വാ​ള​റ കാ​വേ​രി​പ്പ​ടി​യി​ൽ റോ​ഡി​ൽ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്നു

മ​ഴ തു​ട​ങ്ങി; ദേ​ശീ​യ​പാ​ത​യി​ൽ വെ​ള്ള​ക്കെ​ട്ട് ദു​രി​ത​മാ​കു​ന്നു

അ​ടി​മാ​ലി: കൊ​ച്ചി-​ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ലെ വെ​ള്ള​ക്കെ​ട്ട് യാ​ത്ര​ക്കാ​ർ​ക്ക് പ്ര​തി​സ​ന്ധി​യാ​കു​ന്നു. വാ​ള​റ കാ​വേ​രി​പ്പ​ടി​യി​ലാ​ണ് വ​ലി​യ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​ത്. ദേ​ശീ​യ​പാ​ത നി​ർ​മാ​ണം ന​ട​ത്തി​യ​പ്പോ​ൾ നീ​രൊ​ഴു​ക്ക്​ ത​ട​സ്സ​പ്പെ​ടു​ന്ന വി​ധ​ത്തി​ൽ ഫി​ല്ലി​ങ് സൈ​ഡി​ൽ കോ​ൺ​ക്രീ​റ്റ് ഉ​യ​ർ​ത്തി​യ​താ​ണ് ഇ​തി​ന് കാ​ര​ണം.

മ​ല​മു​ക​ളി​ൽ​നി​ന്ന് ഒ​ഴു​കി​വ​രു​ന്ന വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ ക​ഴി​യാ​തെ റോ​ഡി​ൽ കെ​ട്ടി​നി​ൽ​ക്കു​ക​യാ​ണ്. ഇ​തി​ന് പ​രി​ഹാ​രം കാ​ണാ​ൻ ക​ലു​ങ്ക് നി​ർ​മി​ക്ക​ണം. മ​ഴ​പെ​യ്യു​മ്പോ​ൾ റോ​ഡി​ൽ വെ​ള്ളം ഉ​യ​രു​ക​യും വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​വു​മാ​ണ്. അ​ടി​യ​ന്ത​ര​മാ​യി പ്ര​ശ്‌​നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags:    
News Summary - Rains have started; waterlogging is a problem on the national highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.