ചെറുതോണി: വിൽപ്പനക്കായി കൊണ്ടുപോയ ഒന്നരക്കിലോ കഞ്ചാവുമായി പ്രതി പിടിയിൽ .ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ വാഹനപരിശോധനയിലാണ് ചേലച്ചുവട് നാലുകമ്പി സ്വദേശി തോപ്പിൽ ജോസ് സത്യനേശൻ എക്സൈസിന്റെ പിടിയിലായത്.കഞ്ചാവ് കടത്താൻ ഉപയോഗിച്ച സ്കൂട്ടറും എക്സൈസ് കസ്റ്റഡിയിലെടുത്തു.
ചേലച്ചുവട് , കഞ്ഞിക്കുഴി, പഴയരിക്കണ്ടം മേഖലകളിൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് കഞ്ചാവ് എത്തിച്ചു നൽകിയിരുന്നത് ഇയാളാണെന്നാണ് നിഗമനം. ഏറെ നാളായി എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റ നിരീക്ഷണത്തിലായിരുന്നു ജോസ്.പ്രതിയുടെ സ്കൂട്ടറിൽ നിന്നുമാണ് കഞ്ചാവ് കണ്ടെടുത്തത്.എക്സൈസ് ഇൻസ്പെക്ടർ രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.