കാഞ്ഞാർ: 'ഇസ്‌ലാം: ആശയസംവാദത്തിൻെറ സൗഹൃദ നാളുകൾ' ജമാഅത്തെ ഇസ്‌ലാമി കാമ്പയിനോടനുബന്ധിച്ച് കാഞ്ഞാർ പുരുഷ-വനിത യൂനിറ്റുകളുടെ ആഭിമുഖ്യത്തിൽ നടത്തി. തളിക്കുളം ഇസ്‌ലാമിയ കോളജ് ലെക്ചറർ എം.എം. ശംസുദ്ദീൻ നദ്‌വി മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ് എം.എം. ഷാജഹാൻ നദ്‌വി, ഏരിയ പ്രസിഡൻറ് പി.പി. കാസിം മൗലവി എന്നിവർ സംസാരിച്ചു. TDL JAMATHE ISLAMI 'ഇസ്‌ലാം: ആശയ സംവാദത്തിൻെറ സൗഹൃദനാളുകൾ' കാമ്പയിനോടനുബന്ധിച്ചുള്ള പൊതുയോഗത്തിൽ തളിക്കുളം ഇസ്‌ലാമിയ കോളജ് ലെക്ചറർ എം.എം. ശംസുദ്ദീൻ നദ്‌വി സംസാരിക്കുന്നു ............................... ഉന്നതവിദ്യാഭ്യാസ സന്ദേശയാത്ര നാളെമുതൽ തൊടുപുഴ: െഎക്യ മലയരയ മഹാസഭയുടെ നേതൃത്വത്തിൽ ഉന്നതവിദ്യാഭ്യാസ സന്ദേശയാത്ര സംഘടിപ്പിക്കുന്നു. ബുധനാഴ്ച മുതൽ ഈ മാസം 14 വരെ നടത്തുന്ന സന്ദേശയാത്ര ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഗ്രാമങ്ങളിലൂടെ കടന്നുപോകുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. െഎക്യ മലഅരയ മഹാസഭയുടെ ഉടമസ്ഥതയിൽ കോട്ടയം ജില്ലയിലെ മുരിക്കുംവയലിൽ പ്രവർത്തിക്കുന്ന ശ്രീശബരീശ കോളജിന് പുറമെ ഇടുക്കി ജില്ലയിലെ നാടുകാണിയിൽ ട്രൈബൽ ആർട്സ് ആൻഡ് സയൻസ് കോളജ് കൂടി അനുവദിച്ച പശ്ചാത്തലത്തിലാണ് സന്ദേശയാത്ര. നാടുകാണി കോളജ് കാമ്പസിൽനിന്നാരംഭിക്കുന്ന യാത്ര മുരിക്കുംവയൽ ശ്രീശബരീശ കോളജ് കാമ്പസിൽ സമാപിക്കും. വാർത്തസമ്മേളനത്തിൽ സഭ ജനറൽ സെക്രട്ടറി പി.കെ. സജീവ്, ട്രൈബൽ ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ഡോ. സി.കെ. സ്മിത, വൈസ് പ്രസിഡൻറ് കെ.കെ. വിജയൻ, ജില്ല പ്രസിഡൻറ് പി.കെ. ഉണ്ണികൃഷ്ണൻ, സെക്രട്ടറി എം.കെ. സജി, സിന്ധു പുഷ്പരാജൻ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.