നെടുങ്കണ്ടം: കുടുംബവഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവ് വീട്ടമ്മയെ വെട്ടിവീഴ്ത്തി. പോത്തിന്‍കണ്ടം പാണ്ടിക്കുന്നേല്‍ മഞ്ജുവിനാണ് വെട്ടേറ്റത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മഞ്ജുവിനെ പിന്നാലെയെത്തിയ ഭര്‍ത്താവ് ജോമോന് വെട്ടിവീഴ്ത്തുകയായിരുന്നു. കഴുത്തിനും പുറത്തും വെട്ടേറ്റ മഞ്ജു അതിഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ജോമോനെ കമ്പംമെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയിലാണ് സംഭവം.
മഞ്ജുവിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം മുറിവ് ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക്് മാറ്റുകയായിരുന്നു. തലയോട്ടിയുടെ ഒരുഭാഗം തകര്‍ന്ന് തലച്ചോറില്‍ തറച്ചുകയറിയ നിലയിലാണ്.
ഗുരുതര പരിക്കിനെത്തുടര്‍ന്ന് മഞ്ജുവിന് ഓര്‍മക്കുറവ് സംഭവിച്ചതായും പൊലീസ് പറഞ്ഞു. 24 മണിക്കൂറിനുശേഷേമ ശസ്ത്രക്രിയ അടക്കം നടത്താന്‍ കഴിയൂവെന്ന് ഡോക്ടർമാർ അറിയിച്ചു. ജോമോനും മഞ്ജുവും തമ്മില്‍ സമീപകാലത്ത് അസ്വാരസ്യത്തിലായിരുന്നു.
ശനിയാഴ്ചയുണ്ടായ വഴക്കിനെത്തുടര്‍ന്ന് ജോമോന് വാക്കത്തികൊണ്ട് മഞ്ജുവിനെ ആക്രമിക്കുകയായിരുന്നു. കമ്പംമെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.