നെടുങ്കണ്ടം: സ്വന്തം വാര്‍ഡിന് സമീപത്ത് ജനറല്‍ വാര്ഡുണ്ടായിട്ടും അവിടെ മത്സരിക്കാതെ ലീഗിന് നല്കിയ 16ാം വാര്‍ഡില്‍ മത്സരിക്കണമെന്ന നേതാവിന്റെ പിടിവാശി കോണ്‍ഗ്രസില്‍ ചേരിപ്പോരിന് കളമൊരുക്കി. നിലവില്‍ നെടുങ്കണ്ടം പഞ്ചായത്ത് നാലാം വാര്‍ഡ് അംഗമായ ഇദ്ദേഹം വാര്‍ഡ് വിഭജനത്തില്‍ സ്വന്തം വാര്‍ഡ് നഷ്ടപ്പെട്ടെങ്കിലും തൊട്ടടുത്ത വാര്‍ഡ് ജനറലാണ്. അവിടെ മത്സരിക്കാതെയാണ് കിലോമീറ്ററുകള്‍ താണ്ടി ഇദ്ദേഹം 16ല്‍ എത്തിയത്.
ഇതോടെ ഈ വാര്‍ഡുകാരനായ മറ്റൊരു കോണ്ഗ്രസുകാരന് ഏഴാം വാര്‍ഡില്‍ മത്സരിക്കാന്‍ ഉറച്ച് പ്രചാരണം ആരംഭിച്ചിരുന്നെങ്കിലും ചൊവ്വാഴ്ച ഇദ്ദേഹവും കളംമാറ്റി ചവുട്ടി. 16ാം വാര്‍ഡിന് വേണ്ടി രണ്ടുേപരും വടംവലി മുറുക്കിയിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ ഏഴാം വാര്‍ഡ് കോണ്‍ഗ്രസിനും 16ാം വാര്‍ഡ് ലീഗിനു നല്‍കാനും ഏഴിന് പകരം രാജാക്കാട്ടിലെ ഒമ്പതാം വാര്‍ഡ് ലീഗിന് നല്‍കാനും കോണ്‍ഗ്രസില്‍ ധാരണയായിരുന്നു.
എന്നാല്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദുഷ്ടലാക്കോടെ തനിക്ക് 16ാം വാര്‍ഡില്‍ മത്സരിക്കണമെന്ന് പറഞ്ഞ് രംഗത്ത് വന്നത് കോണ്‍ഗ്രസിനെ വെട്ടിലാക്കി. തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ഏഴ്, എട്ട്, 16 വാര്‍ഡുകളില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നീളുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.