നെടുങ്കണ്ടം ടൗണില്‍ നെയ്ത്തുസഞ്ചിയുമായി വഴിയോരത്ത് വില്‍പ്പന നടത്തുന്ന വയോധികന്
നെടുങ്കണ്ടം: ഒരുകാലത്ത് ഹൈറേഞ്ചിന്‍റെ വിപണി കൈയടക്കിയിരുന്ന നെയ്ത്ത് സഞ്ചികൾ നീണ്ട ഇടവേളക്ക് ശേഷം തിരികെ എത്തുന്നു. മുമ്പ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉപയോഗിച്ചിരുന്നവയാണ് പ്ലാസ്റ്റിക് ഉപയോഗിച്ച് നെയ്‌തെടുക്കുന്ന ബാഗുകള്‍. എന്നാൽ കാലം മാറിയതോടെ ഈ സഞ്ചികൾ വിപണിയിൽ നിന്ന് അപ്രത്യക്ഷമായി.
പ്ലാസ്റ്റിക് കവറുകളുടെ നിരോധനം ശക്തിയാര്‍ജിച്ചതോടെ ഈ ബാഗുകളുടെ വില്‍പ്പന വീണ്ടും ആരംഭിച്ചിരിക്കുകയാണ്. തമിഴ്‌വംശരായ തോട്ടം തൊഴിലാളികളാണ് നിലവിലെ ഗുണഭോക്താക്കളിലേറെയും. മലയാളികളും വാങ്ങുന്നുണ്ട്. വിവിധ കളറുകളില്‍ മനോഹരമായി നെയ്‌തെടുത്ത സഞ്ചികൾ കാണാനും വളരെ ഭംഗിയാണ്.
പുതു തലമുറക്ക് ഈ ബാഗുകൾ കൗതുകവും ജനിപ്പിക്കുന്നുണ്ട്.രണ്ടും മൂന്നും പേർക്ക് ഉച്ച ഭക്ഷണം കൊണ്ടുപോകാന്‍ കഴിയുന്ന വിധമാണ് ഇവ നെയ്തെടുത്തിരിക്കുന്നത്. ഏറ്റവും ചെറിയ ബാഗ് ഒന്നിന് 80 രൂപയാണ് വില. വലുത് 350,450,500 ക്രമത്തിലാണ് വില. ഒരെണ്ണം നെയ്‌തെടുക്കാന്‍ ഒരുദിവസം വേണമെന്നാണ് വില്‍പ്പനക്കെത്തിയ വ്യാപാരി പറഞ്ഞത്.
ഒരു ബാഗിനാവശ്യമായ പ്ലാസ്റ്റിക്കിന് 160 രൂപ വേണ്ടിവരും. ഇന്നത്തെ പണിക്കൂലി നോക്കിയാൽ വലിയ ലാഭമെന്നുമില്ല. വളരെ നാൾ ഈട് നില്‍ക്കുന്നതാണ് ഈ ബാഗുകൾ. വല്ലപ്പോഴും കഴുകിയാല്‍ മാത്രം മതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.