വിത്സൻ
നെടുങ്കണ്ടം: ലഹരിക്കേസിൽ ആറുവര്‍ഷം മുമ്പ് ഒളിവില്‍ പോയ പ്രതിയെ എക്സൈസ് സ്പെഷല്‍ സ്ക്വാഡ് പിടികൂടി. മുള്ളരിക്കുടി സ്വദേശി പുതുപ്പള്ളിയില്‍ വീട്ടില്‍ വിത്സനാണ് (46) പിടിയിലായത്. 2019ല്‍ പാലക്കാട് നിന്ന് 23.9 കിലോ ഹഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ ആറുവര്‍ഷത്തോളമായി ഇയാള്‍ ഒഡിഷയിലും വിശാഖപട്ടണത്തും മറ്റുമായി ഒളിവില്‍ കഴിയുകയായിരുന്നു. ക്രിസ്മസിനോടനുബന്ധിച്ച് കേരളത്തിലേക്ക് വരുംവഴിയാണ് എക്സൈസ് സംഘം ഇയാളെ പിടികൂടിയത്.
പാലക്കാട് എക്സൈസ് റേഞ്ച് ഓഫിസില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാളെ പിടികൂടിയത്. തുടർന്ന് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ പാലക്കാട് അസി. എക്സൈസ് കമീഷണര്‍ക്ക് ഇയാളെ കൈമാറി. കേസിലെ രണ്ടാം പ്രതിയാണ് വിത്സൻ. ഒന്നാം പ്രതി പാറത്തോട് സ്വദേശി അനൂപിനെ 18 വര്‍ഷം തടവിന് കോടതി ശിക്ഷിച്ചിരുന്നു.
വില്സന് വിശാഖ പട്ടണത്ത് 33 കിലോഗ്രാം ഹഷിഷ് ഓയില്‍ കേസിലും പ്രതിയാണ്. എക്സൈസ് സ്പെഷല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. രഞ്ജിത്ത്കുമാര്‍, ഡി.സി സ്ക്വാഡ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.വി. രാജേഷ്കുമാര്‍, ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ സ്ക്വാഡ് അംഗങ്ങളായ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ബി. രാജ്കുമാര്, പ്രിവന്റീവ് ഓഫിസര്‍ സിജുമോന്‍, ടി.എ. അനീഷ്, പി.എം. ജലീല്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ഷോബിന്‍ മാത്യു, ആല്ബിന് ജോസ് എന്നിവരുള്‍പ്പെട്ട സംഘമാണ് വിത്സനെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.