ഏഴാം വാർഡിലെ അംഗൻവാടി സ്ഥിതി ചെയ്തിരുന്ന സ്ഥലം
നെടുങ്കണ്ടം: പാമ്പാടുംപാറ പഞ്ചായത്തിലെ സ്മാർട്ട് അംഗൻവാടി നിർമാണം പ്രഖ്യാപനത്തിലൊതുങ്ങി. അംഗന്‍വാടികള്‍ സ്മാര്‍ട്ട് ആക്കാനെന്നു പറഞ്ഞ് പൊളിച്ചുനീക്കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പുനര്‍നിര്‍മിച്ചിട്ടില്ല. ഇവയെല്ലാം വാടകക്കെട്ടിടങ്ങളില്‍ അസൗകര്യങ്ങള്‍ക്ക് നടുവിലാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടാം വാര്‍ഡില്‍ രണ്ട് അംഗന്‍വാടികളും ഏഴ്, എട്ട് വാര്‍ഡുകളില്‍ ഓരോന്നുമാണ് വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്.
മൂന്നുവര്‍ഷം മുമ്പാണ് സ്മാര്‍ട്ട് അംഗന്‍വാടികളായി നവീകരിക്കുമെന്ന പ്രഖ്യാപനത്തോടെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയത്. തൊഴിലുറപ്പ് പദ്ധതിയില്‍ അടക്കം ഉള്‍പ്പെടുത്തി നിര്‍മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും പൂര്‍ത്തീകരിച്ചിട്ടില്ല.
മൂന്നാം വാര്‍ഡിലെ മറ്റൊരു അംഗന്‍വാടിയുടെ നിര്‍മാണം വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചതാണെങ്കിലും ഇതും എങ്ങുമെത്തിയിട്ടില്ല. രണ്ടാം വാര്‍ഡില്‍ രണ്ടും എട്ടാം വാര്‍ഡിലും ഏഴാം വാര്‍ഡിലും ഓരോന്നുവീതവും അംഗന്‍വാടികള്‍ വാടകക്കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. മൂന്നാം വാര്‍ഡില്‍ ദേവഗിരിയിലെ അംഗന്‍വാടി സ്വന്തമായി സ്ഥലമുണ്ടെങ്കിലും കെട്ടിടമില്ലാത്തതിനാല്‍ മാറിമാറിയാണ് പ്രവർത്തിക്കുന്നത്.
2018ല്‍ പഞ്ചായത്തിന്റെ തനത് ഫണ്ടില്‍നിന്ന് നാലുലക്ഷം രൂപ കെട്ടിട നിര്‍മാണത്തിനായി അനുവദിച്ചു. അതില്‍ പകുതിയോളം രൂപ മുടക്കി ദേവഗിരിയില്‍ സ്വകാര്യ വ്യക്തി സൗജന്യമായി നല്കിയ അഞ്ച് സെന്റിൽ കെട്ടിടത്തിന്റെ ഫൗണ്ടേഷന് പണികള്‍ തീര്‍ത്തു. സര്‍ക്കാറിന്റെ പുതിയ നിയമം വന്നതോടെ നിര്‍മാണത്തിന് വിലങ്ങുവീണു. അംഗന്‍വാടികള്‍ക്ക് പുറമെ ആദിയാര്‍പുരം എസ്.സി കോളനിയിലെ കമ്യൂണിറ്റി ഹാളും പുനര്‍നിര്‍മിക്കാൻ പൊളിച്ചിട്ടിരിക്കുകയാണ്. ജില്ല പഞ്ചായതില്‍നിന്ന് 25 ലക്ഷം രൂപ അനുവദിച്ചെന്ന പ്രഖ്യാപനം ഉണ്ടായെങ്കിലും നിര്‍മാണം ആരംഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.