പാലം പൂർത്തിയാകാതെ കോട്ടക്കവല; ഗതാഗതം നിരോധിച്ചിട്ട് ഒരു വർഷം

ക​രി​മ​ണ്ണൂ​ർ: തൊ​മ്മ​ൻ​കു​ത്ത് റൂ​ട്ടി​ൽ കോ​ട്ട​ക്ക​വ​ല-​മു​ള​പ്പു​റം വ​ഴി ഗ​താ​ഗ​തം നി​രോ​ധി​ച്ചി​ട്ട് ഒ​രു വ​ർ​ഷം ആ​കു​ന്നു. മു​ള​പ്പു​റം തോ​ടി​ന് കു​റു​കെ പാ​ലം പ​ണി​യാ​നാ​യി​രു​ന്നു ഗ​താ​ഗ​ത നി​രോ​ധ​നം. ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന ക​ലു​ങ്ക് പൊ​ളി​ച്ച്​ പു​തി​യ​ത് വ​ലി​യ ഉ​യ​ര​ത്തി​ൽ വാ​ർ​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ, ഇ​തു​വ​രെ​യും ക​ലു​ങ്കി​ന് അ​പ്രോ​ച്​ റോ​ഡ് പ​ണി​യാ​നോ റോ​ഡ് ഉ​യ​ർ​ത്താ​നോ ന​ട​പ​ടി​യി​ല്ല. പ്ര​ധാ​ന റോ​ഡി​ൽ​നി​ന്ന്​ മി​ഷ​ൻ​കു​ന്ന്​ വ​ഴി​യാ​ണ് ഗ​താ​ഗ​തം തി​രി​ച്ചു​വി​ട്ടി​രി​ക്കു​ന്ന​ത്. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഓ​ടി​ത്തു​ട​ങ്ങി​യ​തോ​ടെ ഈ ​വ​ഴി​യും ത​ക​ർ​ന്നു. ഇ​ത് യാ​ത്രാ ദു​രി​ത​ത്തി​ന് ഇ​ട​യാ​ക്കി. കൂ​ടാ​തെ സ​ർ​വി​സ് ബ​സു​ക​ൾ കി​ലോ​മീ​റ്റ​റു​ക​ൾ അ​ധി​ക​ദൂ​രം ഓ​ടു​ന്ന​ത് ഇ​വ​ർ​ക്ക് ഇ​ന്ധ​ന​ചെ​ല​വി​ൽ വ​ർ​ധ​ന​യും ഉ​ണ്ടാ​ക്കു​ന്നു. നെ​യ്യ​ശ്ശേ​രി-​തോ​ക്കു​മ്പ​ൻ റോ​ഡ്​ നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ക​ലു​ങ്കും റോ​ഡും ന​ല്ല നി​ല​വാ​ര​ത്തി​ൽ പ​ണി​യു​ന്ന​ത്. എ​ന്നാ​ൽ, ഗ​താ​ഗ​ത ത​ട​സ്സം ഉ​ണ്ടാ​ക്കാ​തെ ജോ​ലി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ൽ കെ.​എ​സ്‌.​ടി.​പി​യും ക​രാ​ർ ക​മ്പ​നി​യും താ​ൽ​പ​ര്യം കാ​ട്ടു​ന്നി​ല്ലെ​ന്നാ​ണ്​ നാ​ട്ടു​കാ​രു​ടെ പ​രാ​തി.

Tags:    
News Summary - Kottakawala bridge not completed; It has been a year since the ban on traffic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.