തൊടുപുഴ: കുളമാവ് നാടുകാണി പവിലിയന് താഴെ പാറക്കെട്ടിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിലും പ്ലസ് ടു വിദ്യാർഥിനിയെ പരിക്കേറ്റ നിലയിലും കണ്ടെത്തിയ സംഭവത്തിൽ െപാലീസ് അന്വേഷണം പുരോഗമിക്കുന്നു. ശനിയാഴ്ച വിരലടയാളവിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വാക്തർക്കത്തിനിടെ യുവാവ് പിടിച്ചു തള്ളുകയായിരുെന്നന്നാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്.
വെള്ളിയാഴ്ച ഉച്ചക്കാണ് നാടുകാണി പവിലിയന് താെഴ പാറക്കെട്ടിലെ മരത്തിൽ മേലുകാവ് ഇല്ലിക്കൽ (മുരിക്കുങ്കൽ) അലക്സിനെ(23) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പാറക്കെട്ടിൽനിന്ന് വീണ് പരിക്കേറ്റ നിലയിൽ പെൺകുട്ടിെയയും കണ്ടെത്തി. ഇരുവെരയും വ്യാഴാഴ്ച വൈകീട്ട് മുതൽ കാണാതായിരുന്നു.
വ്യാഴാഴ്ച വൈകീട്ടാണ് അലക്സും പെൺകുട്ടിയും നാടുകാണിയിൽ എത്തിയത്. വീട്ടുകാർ വിവാഹം നടത്താൻ സമ്മതിക്കാത്തതിനാൽ ഒരുമിച്ച് മരിക്കാമെന്ന് അലക്സ് പെൺകുട്ടിയോട് പറഞ്ഞു. പെൺകുട്ടി ഇത് വിസമ്മതിച്ചതോടെ തർക്കമായി. ഇതിനിടെ, തള്ളി താഴെയിടുകയായിരുെന്നന്ന് പെൺകുട്ടി െപാലീസിനോട് പറഞ്ഞു.
തുടർന്ന് പാറക്കെട്ടിന് താഴെ എത്തിയ അലക്സ് പെൺകുട്ടി അനക്കമറ്റ് കിടക്കുന്നതാണ് കണ്ടത്. മരിെച്ചന്ന് കരുതി സമീപത്തെ മരത്തിൽ യുവാവ് തൂങ്ങിമരിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ പെൺകുട്ടി പിറ്റേ ദിവസം െപാലീസ് കണ്ടെത്തുന്നതുവരെ അവിടെ കിടന്നു.
ഇതിനിെട, അലക്സിനെ കൊന്നതാണെന്ന് ആരോപിച്ച് സഹോദരി ഡിവൈ.എസ്.പിക്ക് പരാതി നൽകി. അവശനിലയിൽ ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടിയുടെ വിശദ മൊഴിയെടുത്തെങ്കിലേ സംഭവം സംബന്ധിച്ച പൂർണവിവരം ലഭിക്കൂവെന്ന് െപാലീസ് പറയുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം അലക്സിെൻറ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം മേലുകാവ് സി.എസ്.ഐ ക്രൈസ്റ്റ് കത്തീഡ്രൽ സെമിത്തേരിയിൽ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.