ഏഴുമാസത്തിനിടെ ആഴങ്ങൾ കവർന്നത്​ 17 ജീവൻ

തൊടുപുഴ: പുഴകളിലും ജലാശയങ്ങളിലുമുള്ള മുങ്ങി മരണങ്ങൾ ജില്ലയിൽ കുറയുന്നില്ല. ജനുവരി ഒന്നുമുതൽ ജൂലൈ 23 വരെ 17 പേരാണ് വിവിധയിടങ്ങളിൽ മുങ്ങിമരിച്ചത്. നാല് വയസ്സുള്ള കുട്ടി മുതൽ 70 വയസ്സുവരെയുള്ളവർ ഇക്കൂട്ടത്തിൽ ഉണ്ട്. ഹൈറേഞ്ച് മേഖലയിലാണ് കൂടുതൽ മരണങ്ങളും. ചെക്ഡാം, കുളങ്ങൾ, അണക്കെട്ടുകൾ, പുഴകൾ എന്നിവിടങ്ങളിലാണ് മരണങ്ങൾ സംഭവിച്ചിട്ടുള്ളത്. മരിച്ചവരിൽ അധികവും നീന്തൽ അറിയാത്തവരാണ്. വെള്ളിയാഴ്ച വൈകീട്ട് ഉടുമ്പൻചോലയിൽ നാല് വയസ്സുകാരിയെ വീടിന് സമീപത്തെ പഞ്ചായത്ത് കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഉടുമ്പൻചോല വെള്ളറക്കംപാറ കോളനിയിൽ പരേതനായ പരമശിവ‍െൻറയും വീരലക്ഷ്മിയുടെയും മകൾ ധരണിയെയാണ് വ്യാഴാഴ്ച രാത്രി കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കുളത്തിന് സംരക്ഷണവേലിയില്ലാത്തതിനാൽ കാൽതെന്നി വീണെന്നാണ് പ്രാഥമിക നിഗമനം. ഏഴുമാസത്തിനിടെ ഏറ്റവും കൂടുതൽ മുങ്ങിമരണമുണ്ടായത് കട്ടപ്പന മേഖലയിലാണ്. അഗ്നിരക്ഷാ സേനയുടെ കണക്കുകൾ പ്രകാരം ഇവിടെ മാത്രം ഏഴുപേർ മുങ്ങി മരിച്ചു. അടിമാലി -4, പീരുമേടും തൊടുപുഴയും മൂലമറ്റത്തും രണ്ടുപേർ വീതവും മരിച്ചു. നെടുങ്കണ്ടം, ഇടുക്കി അഗ്നിരക്ഷാ യൂനിറ്റി‍‍െൻറ നേതൃത്വത്തിൽ ഈ വർഷം ഇതുവരെ മുങ്ങിമരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. സംരക്ഷണഭിത്തിയില്ലാത്ത കുളങ്ങളും കിണറുകളും മുൻവർഷങ്ങളിലും നിരവധി ജീവൻ അപകടത്തിലാക്കിയിട്ടുണ്ട്. മനോഹരവും അപകടങ്ങൾ പതിയിരിക്കുന്നതുമായ നിരവധി ജലാശയങ്ങളാണ് ജില്ലയിലുള്ളത്. നീന്തല്‍ അറിയാവുന്നവര്‍പോലും ഇവിടെ അപകടങ്ങളിൽപെട്ട് മരണപ്പെടുന്ന സാഹചര്യമാണുള്ളത്. മലയോര മേഖലയിലേക്കെത്തുന്ന വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവരും അപകടത്തിനിരയാകുന്നുണ്ട്. അടുത്തിടെ പീരുമേട്ടിൽ മരിച്ച രണ്ടുപേരും വിനോദസഞ്ചാരികളാണ്. സുരക്ഷ ഉറപ്പാക്കാൻ പ്രധാന ജലാശയങ്ങളിലും മറ്റും സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പുവരുത്തണമെന്ന ആവശ്യവും ശക്തമാണ്. ഇതുകൂടാതെ, അണക്കെട്ടുകൾക്ക് സമീപം ചൂണ്ടയിടാൻ ഇറങ്ങിയവരും പുഴയിൽ കുളിക്കുന്നതിനിടെ കാൽവഴുതി ഒഴുക്കിൽപെട്ട് മരിച്ചവരുമുണ്ട്. 

പാ​ലി​ക്ക​ണം മു​ന്ന​റി​യി​പ്പു​ക​ൾ

മ​ഴ ശ​ക്ത​മാ​​യ​തോ​ടെ പു​ഴ​യി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക്​ അ​ട​ക്കം ശ​ക്​​തി പ്രാ​പി​ച്ചി​ട്ടു​ണ്ട്. ന​ദി​യും തോ​ടും ക​ര​ക​വി​ഞ്ഞ് കി​ട​ക്കു​മ്പോ​ള്‍ അ​ത​റി​യാ​യെ കു​ളി​ക്കാ​നും മ​റു​ക​ര ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തും അ​പ​ക​ട​ത്തി​നി​ട​യാ​ക്കും. സു​ര​ക്ഷി​ത​ത്വം സം​ബ​ന്ധി​ച്ച മു​ന്ന​റി​യി​പ്പു​ക​ൾ ക​ര്‍ശ​ന​മാ​യി പാ​ലി​ക്കു​ക​യെ​ന്ന​താ​ണ്​ ജി​ല്ല​യി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ള​ട​ക്കം പാ​ലി​ക്കേ​ണ്ട പ്ര​ധാ​ന കാ​ര്യം.

അ​പ​ക​ട സാ​ധ്യ​ത​ക​ള്‍/​സാ​ഹ​സി​ക പ്ര​വൃ​ത്തി​ക​ള്‍ എ​ന്നി​വ ഒ​ഴി​വാ​ക്കു​ക​യാ​ണ്​ ആ​ദ്യ​മെ​ടു​ക്കേ​ണ്ട മു​ൻ​ക​രു​ത​ൽ.

കു​ത്തൊ​ഴു​ക്കു​ള്ള ഈ ​സ​മ​യ​ത്ത് ന​ദി​ക​ളി​ല്‍ കു​ളി​ക്കു​ന്ന​തും മീ​ന്‍പി​ടി​ത്ത​ത്തി​ന്​ ഇ​റ​ങ്ങു​ന്ന​തും ഒ​ഴി​വാ​ക്ക​ണം.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ല്‍ അ​ധി​കാ​രി​ക​ളു​ടെ സ​ഹാ​യം തേ​ട​ണം.

ഉ​ല്ലാ​സ​വേ​ള​യാ​യി ക​രു​തി വെ​ള്ളം പൊ​ങ്ങി​യി​രി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ കാ​ണാ​നും കു​ളി​ക്കാ​നും ഇ​റ​ങ്ങു​ന്ന​ത് സ്വ​യം അ​പ​ക​ടം വി​ളി​ച്ചു​വ​രു​ത്തും.

ഒ​ഴു​ക്കി​ല്‍പെ​ടു​ക​യോ മു​ങ്ങി​പ്പോ​വു​ക​യോ ചെ​യ്യു​ന്ന​യാ​ളെ ര​ക്ഷി​ക്കാ​ന്‍ മ​തി​യാ​യ സു​ര​ക്ഷാ ന​ട​പ​ടി​ക​ള്‍ ഇ​ല്ലാ​തെ പി​റ​കെ ചാ​ടു​ന്ന​ത് ശ്ര​ദ്ധി​ക്ക​ണം.

ജ​ലാ​ശ​യ​ങ്ങ​ൾ, അ​പ​ക​ട​സാ​ധ്യ​ത മേ​ഖ​ല​ക​ൾ, പാ​റ​ക്കു​ള​ങ്ങ​ൾ, ഡാ​മി‍െൻറ സ​മീ​പ​ത്തു​കൂ​ടി ക​ട​ന്നു​പോ​കു​ന്ന റോ​ഡ്​ എ​ന്നി​വ​ക്ക്​ സം​ര​ക്ഷ​ണ​വേ​ലി ഒ​രു​ക്കാ​ൻ അ​ധി​കൃ​ത​ർ മു​ൻ​ക​രു​ത​ലെ​ടു​ക്ക​ണം.

അ​പ​ക​ട മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് സ്ഥാ​പി​ക്കാ​നും മു​ൻ​കൈ​യെ​ടു​ക്ക​ണം

Tags:    
News Summary - In seven months, 17 lives were lost

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.