ഇടുക്കി: പൊലീസിനെ ആധുനീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ വിവിധ പൊലീസ് സ്റ്റേഷനുകൾക്ക് ഹൈടെക് മന്ദിരങ്ങളൊരുങ്ങി. തങ്കമണി, വാഗമൺ പൊലീസ് സ്റ്റേഷനുകൾക്കും ജില്ല പൊലീസ് കൺട്രോൾ റൂമിനുമാണ് പുതിയ മന്ദിരമൊരുങ്ങിയത്. നിർമാണം പൂർത്തീകരിച്ച പൊലീസ് സ്റ്റേഷനുകളുടെയും ജില്ല കൺട്രോൾ റൂമിന്റെയും ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും. 3.30ന് സംഘടിപ്പിക്കുന്ന ചടങ്ങിൽ മന്ദിരങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.
ഇതോടനുബന്ധിച്ച് തങ്കമണി ബസ് സ്റ്റാൻഡ് മൈതാനിയിൽ നടക്കുന്ന സമ്മേളനത്തിൽ ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷതവഹിക്കും. വാഗമൺ പൊലീസ് സ്റ്റേഷൻ ഉദ്ഘാടന സമ്മേളനത്തിൽ വാഴൂർ സോമൻ എം.എൽ.എയും ജില്ല കൺട്രോൾ റൂം ഉദ്ഘാടനത്തിൽ ഡി.സി.ആർ.ബി ഡിവൈ.എസ്.പി കെ.ആർ. ബിജുവും അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.