കനത്ത മഴ; മരം വീണ്​ തൊഴിലാളി സ്ത്രീ മരിച്ചു

ഇടുക്കി: ഉടുമ്പൻ ചോലയിൽ മരം വീണ്​ തൊഴിലാളി സ്ത്രീ മരിച്ചു. തമിഴ്നാട് തേനി ഉത്തമളയം തേവാരം സ്വദേശിനി ലീലാവതിയാണ് (55) മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ്​ അപകടം. തോട്ടത്തിൽ പണിയെടുക്കുന്നതിനിടയിലാണ് അപകടം നടന്നത്. ഇടുക്കി ഉടുമ്പൻ ചോലയിലാണ് അപകടം.

മേഖലയിൽ ശക്തമായ മഴയും കാറ്റും രണ്ടുദിവസമായി അനുഭവപ്പെടുന്നുണ്ട്​. ഇടുക്കിയിൽ കുമളിയിലും ഉടുമ്പൻചോലയിലുമായി രണ്ട്​ ദിവസത്തിനിടെ രണ്ട്​ പേരാണ്​ മരം വീണ്​ മരിച്ചത്​.

Tags:    
News Summary - Heavy rain; Worker dies after tree falls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.