gg

കുരിശുപാറയിൽ എ.ടി.എം അനുവദിക്കണം അടിമാലി: കുരിശുപാറ മേഖലയില്‍ എ.ടി.എം കൗണ്ടര്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന്​ ആവശ്യം. പള്ളിവാസല്‍ പഞ്ചായത്തിൽ ഉള്‍പ്പെടുന്ന കുരിശുപാറ മേഖല അടിമാലിയുമായി ചേര്‍ന്നുകിടക്കുന്ന പ്രദേശം കൂടിയാണ്. വിവിധ വ്യാപാര സ്ഥാപനങ്ങളും ഹോം സ്‌റ്റേകളും റിസോര്‍ട്ടുകളുമൊക്കെ കുരിശുപാറയില്‍ പ്രവർത്തിക്കുന്നുണ്ട്​. തോട്ടം മേഖലയില്‍ നിരവധി അന്തർസംസ്ഥാന തൊഴിലാളികളും ജോലി ചെയ്യുന്നു. പ​ക്ഷേ, പ്രദേശത്ത് ദേശസാത്​കൃത ബാങ്കുകളിലൊന്നിന്‍റെയും എ.ടി.എം കൗണ്ടറില്ല. എ.ടി.എം കൗണ്ടര്‍വഴി പണമിടപാട് നടത്തണമെങ്കില്‍ പ്രദേശത്തെ ആളുകള്‍ അടിമാലിയിലോ മൂന്നാറോ മാങ്കുളത്തോ എത്തണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.