ക​ഴി​ഞ്ഞ ദി​വ​സം ഉ​ടു​മ്പ​ന്നൂ​രി​ലു​ണ്ടാ​യ തീ​പി​ടി​ത്തം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​ന്ന അ​ഗ്നി​ര​ക്ഷ സേ​ന​യും നാ​ടു​കാ​രും

ഒ​രു മാ​സം; 80 ഫ​യ​ർ കാ​ൾ

തൊ​ടു​പു​ഴ: ഒ​രു​മാ​സ​ത്തി​നി​ടെ ജി​ല്ല​യി​ൽ 80ന്​ ​മു​ക​ളി​ൽ തീ​പി​ടി​ത്ത​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യി ജി​ല്ല​യി​ലെ ഫ​യ​ർ സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് എ​ത്തി​യ കാ​ൾ പ്ര​കാ​ര​മു​ള്ള ക​ണ​ക്കു​ക​ൾ. അ​ഗ്നി​ര​ക്ഷാ​സേ​ന​ക്ക് വി​വ​രം ല​ഭി​ക്കാ​ത്ത തീ​പി​ടി​ത്ത​ങ്ങ​ളു​ടെ ക​ണ​ക്ക്​ കൂ​ടി​യാ​കു​മ്പോ​ൾ എ​ണ്ണം ഇ​നി​യും കൂ​ടും. ജി​ല്ല​യു​ടെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും വേ​ന​ലി​ന്റെ തു​ട​ക്ക​ത്തി​ൽ തീ​പി​ടി​ത്ത​ങ്ങ​ൾ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. നാ​ടി​നൊ​പ്പം കാ​ടും ക​ത്തു​ക​യാ​ണ്.

പ​റ​മ്പ്, തോ​ട്ട​ങ്ങ​ൾ, മാ​ലി​ന്യ​ക്കൂ​മ്പാ​രം എ​ന്നി​വ​ക്കാ​ണ് കൂ​ടു​ത​ലാ​യും തീ​പി​ടി​ക്കു​ന്ന​ത്. വീ​ട് ഉ​ൾ​പ്പെ​ടെ ഇ​ത്ത​വ​ണ ക​ത്തി​യ​മ​ർ​ന്നു. വ​ന​മേ​ഖ​ല​ക​ളി​ൽ കാ​ട്ടു​തീ​യും ഭീ​തി വി​ത​ക്കു​ന്നു​ണ്ട്. വേ​ന​ൽ ക​ടു​ക്കു​ന്ന​തോ​ടെ തീ​പി​ടി​ത്ത​ത്തി​ന്റെ തോ​ത് ഇ​നി​യും ഉ​യ​രാ​നി​ട​യു​ള്ള​തി​നാ​ൽ ജാ​ഗ്ര​ത​യും ശ്ര​ദ്ധ​യും വേ​ണ​മെ​ന്ന് ഓ​ർ​മി​പ്പി​ക്കു​ക​യാ​ണ് അ​ഗ്നി​ര​ക്ഷാ​സേ​ന.

വ​ന​മേ​ഖ​ല​യി​ൽ ജൈ​വ സ​മ്പ​ത്തും ന​ശി​ക്കു​ന്നു

അ​പൂ​ർ​വ ഇ​നം സ​സ്യ-​ജ​ന്തു​ജാ​ല​ങ്ങ​ളു​ൾ​പ്പെ​ടെ ജൈ​വ സ​മ്പ​ത്തു​ള്ള വ​ന​മേ​ഖ​ല​യി​ൽ കാ​ട്ടു​തീ വ​ലി​യ നാ​ശ​മാ​ണ്​ ഉ​ണ്ടാ​ക്കു​ന്ന​ത്. കാ​ടി​നോ​ട് ചേ​ർ​ന്നു​ള്ള കൃ​ഷി​യി​ട​ങ്ങ​ളും അ​ഗ്നി​ക്കി​ര​യാ​കാ​റു​ണ്ട്. ഒ​രു​പ​രി​ധി​വ​രെ പൂ​ർ​ണ​മാ​യും മ​നു​ഷ്യ​നി​ർ​മി​ത​മാ​യ തീ​പി​ടി​ത്ത​മാ​ണ് പ​റ​മ്പു​ക​ളി​ൽ ഉ​ണ്ടാ​കു​ന്ന​ത്. നി​ലം വൃ​ത്തി​യാ​ക്കാ​നാ​യി ഇ​ടു​ന്ന തീ​യു​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യും മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് അ​തി​വേ​ഗ​ത്തി​ൽ പ​ട​രു​ക​യും ചെ​യ്യും.

ക​ന​ത്ത വെ​യി​ലും കാ​റ്റും തീ ​പെ​ട്ടെ​ന്നു പ​ട​ർ​ന്നു​പി​ടി​ക്കാ​നു​ള്ള സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. അ​ശ്ര​ദ്ധ​യും സാ​മൂ​ഹി​ക​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഇ​തി​നു കാ​ര​ണ​മാ​കു​ന്നു. കാ​ട്ടു​തീ ത​ട​യു​ന്ന​തി​ന് ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും വ​നം​വ​കു​പ്പി​നു ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഇ​തു​വ​രെ​യും ന​ട​പ്പാ​യി​ട്ടി​ല്ല.

അ​സൗ​ക​ര്യ​ങ്ങ​ളു​ടെ  ന​ടു​വി​ൽ അ​ഗ്നി​ര​ക്ഷാ​സേ​ന യൂ​നി​റ്റു​ക​ൾ

അ​സൗ​ക​ര്യ​ങ്ങ​ളു​ടെ ന​ടു​വി​ലാ​ണ് ജി​ല്ല​യി​ലെ പ​ല അ​ഗ്നി​ര​ക്ഷാ​സേ​ന യൂ​നി​റ്റു​ക​ളും. ജീ​വ​ന​ക്കാ​രു​ടെ കു​റ​വ്, കെ​ട്ടി​ട​ത്തി​ന്റെ പ​രി​മി​തി​ക​ൾ, വെ​ള്ളം നി​റ​ക്കു​ന്ന​തി​നു മ​തി​യാ​യ സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​ത്ത​ത്, വാ​ഹ​ന​ങ്ങ​ളു​ടെ​യും മ​റ്റു ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും അ​പ​ര്യാ​പ്ത​ത​ക​ൾ എ​ന്നി​വ​യെ​ല്ലാം ജി​ല്ല​യി​ലെ ഫ​യ​ർ സ്റ്റേ​ഷ​നു​ക​ളി​ൽ കാ​ല​ങ്ങ​ളാ​യി നി​ല​നി​ൽ​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളാ​ണ്. തൊ​ടു​പു​ഴ, മൂ​ല​മ​റ്റം, ഇ​ടു​ക്കി, ക​ട്ട​പ്പ​ന, മൂ​ന്നാ​ർ, അ​ടി​മാ​ലി, നെ​ടു​ങ്ക​ണ്ടം, പീ​രു​മേ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഫ​യ​ർ സ്റ്റേ​ഷ​നു​ക​ൾ ഉ​ള്ള​ത്.

കൂ​ടു​ത​ൽ സ്റ്റേ​ഷ​നു​ക​ൾ ജി​ല്ല​ക്ക്​ വേ​ണ്ട​തു​ണ്ട്. ഇ​തി​ന്‍റെ അ​ഭാ​വ​ത്തി​ൽ പ​ല സ്ഥ​ല​ങ്ങ​ളി​ലും തീ​പി​ടി​ത്ത​മോ മ​റ്റു അ​പ​ക​ട​മോ ഉ​ണ്ടാ​യാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വൈ​കു​ന്ന സ്ഥി​തി​വി​ശേ​ഷ​വു​മു​ണ്ട്. ഇ​തു നാ​ശ​ന​ഷ്ട​ത്തി​ന്റെ വ്യാ​പ്തി കൂ​ടാ​ൻ ഇ​ട​യാ​ക്കു​ന്നു.

വാ​ഹ​നം എ​ത്തി​പ്പെ​ടാ​ത്ത ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് പ​ല​പ്പോ​ഴും തീ​പി​ടി​ത്ത​മു​ണ്ടാ​കു​ന്ന​ത് എ​ന്ന​തും വെ​ല്ലു​വി​ളി​യാ​ണ്. ഇ​വി​ട​ങ്ങ​ളി​ൽ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ സ​മീ​പ​ത്തു​നി​ന്ന് വെ​ള്ളം ശേ​ഖ​രി​ച്ച് ഒ​ഴി​ച്ചും ഫ​യ​ർ ബീ​റ്റും പ​ച്ചി​ല ഉ​പ​യോ​ഗി​ച്ചു​മൊ​ക്കെ തീ ​ത​ല്ലി​ക്കെ​ടു​ത്തി​യു​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്. 

Tags:    
News Summary - fire incidents at idukki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.