കരിമണ്ണൂർ-പട്ടയക്കുടി റോഡിലെ കൂറ്റൻപാറ
Posted On
date_range Updated On
date_range അപകടഭീതിയുയർത്തി കൂറ്റൻ പാറ പൊട്ടിച്ചുനീക്കണമെന്നാവശ്യം
തൊടുപുഴ: റോഡരികിൽ അപകടഭീതിയുയർത്തുന്ന കൂറ്റൻപാറ പൊട്ടിച്ചുമാറ്റണമെന്ന ആവശ്യം ശക്തമായി. കരിമണ്ണൂർ-പട്ടയക്കുടി റോഡിലാണ് അപകടഭീതിയുയർത്തി പാറ വീണുകിടക്കുന്നത്. തൊമ്മൻകുത്ത് മണിയൻസിറ്റിക്ക് മുകളിലായി ഒരാഴ്ച മുമ്പുണ്ടായ കനത്ത മഴയിലാണ് റോഡിലേക്ക് പാറ ഇടിഞ്ഞുവീണത്.
നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. സുഗമമായ ഗതാഗതത്തിന് തടസ്സമായാണ് നിലവിൽ പാറ വീണുകിടക്കുന്നത്. വണ്ണപ്പുറം-കരിമണ്ണൂർ പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന പ്രദേശമാണിത്. പാറ പൊട്ടിച്ചുമാറ്റണമെന്ന ആവശ്യവുമായി നാട്ടുകാരും ജനപ്രതിനിധികളും രംഗത്തുവന്നിട്ടുണ്ട്. അടിയന്തരമായി പാറ പൊട്ടിച്ചുമാറ്റണമെന്ന് പഞ്ചായത്തംഗങ്ങളായ ഷൈനി ജോയി, ജോർജ് അഗസ്റ്റിൻ എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.