ഇടുക്കിയിൽ തദ്ദേശ സ്ഥാപനങ്ങളിലെ പദവികളെച്ചൊല്ലി സി.പി.ഐയിൽ ഭിന്നത

ദേ​വി​കു​ളം: ഗ്രാ​മ, ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഭ​ര​ണം കൈ​യാ​ളു​ന്ന സി.​പി.​ഐ നേ​താ​ക്ക​ൾ സ്വ​ന്ത​ക്കാ​രെ​യും ഇ​ഷ്ട​ക്കാ​രെ​യും പ്ര​സി​ഡ​ന്‍റു​മാ​രാ​ക്ക​ണ​മെ​ന്ന മോ​ഹ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത് സി.​പി.​ഐ​യി​ൽ വി​ഭാ​ഗീ​യ​ത​ക്ക് കാ​ര​ണ​മാ​യി. ദേ​വി​കു​ളം ബ്ലോ​ക്ക്, ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് പ്ര​സി​ഡ​ന്‍റ്​ പ​ദ​ത്തി​ന്‍റെ പേ​രി​ൽ പാ​ർ​ട്ടി​യി​ൽ അ​സ്വാ​ര​സ്യം ഉ​ട​ലെ​ടു​ത്ത​ത്.

എ​ട്ട്​ അം​ഗ​ങ്ങ​ളു​ള്ള ദേ​വി​കു​ളം പ​ഞ്ചാ​യ​ത്തി​ൽ നേ​താ​വി​ന്‍റെ ബ​ന്ധു​വി​ന് പ്ര​സി​ഡ​ന്‍റ്​ പ​ദം ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, ഏ​ഴ്​ അം​ഗ​ങ്ങ​ളും നി​ല​വി​ലെ പ്ര​സി​ഡ​ന്‍റി​ന് ഒ​പ്പം നി​ൽ​ക്കു​ക​യാ​ണ്. ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്തി​ൽ അ​ഞ്ച്​ അം​ഗ​ങ്ങ​ളി​ൽ മൂ​ന്നു​പേ​രും പ്ര​സി​ഡ​ന്‍റി​നെ മാ​റ്റു​ന്ന​തി​നെ എ​തി​ർ​ക്കു​ക​യാ​ണ്. ഇ​തോ​ടെ പാ​ർ​ട്ടി​യി​ലും ര​ണ്ട് ചേ​രി ഉ​ട​ലെ​ടു​ത്തു. ഭൂ​രി​പ​ക്ഷ​മു​ണ്ടാ​യി​ട്ടും അ​ധി​കാ​ര​ത്തി​ൽ എ​ത്താ​ൻ ക​ഴി​യാ​ത്ത​ത് ചി​ന്ന​ക്ക​നാ​ലി​ലും പ്ര​ശ്ന​മാ​ണ്. ഇ​വി​ടെ സി.​പി.​ഐ നാ​ല്, സി.​പി.​എം മൂ​ന്ന്​ എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല. ആ​റ് അം​ഗ​ങ്ങ​ളു​ള്ള യു.​ഡി.​എ​ഫാ​ണ് ഭ​രി​ക്കു​ന്ന​ത്. അ​ടി​മാ​ലി പ​ഞ്ചാ​യ​ത്തി​ൽ സി.​പി.​ഐ അം​ഗ​ങ്ങ​ൾ മു​ന്ന​ണി​ക​ൾ മാ​റി മാ​റി ന​ട​ക്കു​ന്ന​ത്​  നേ​തൃ​ത്വ​ത്തി​ന്‍റെ വീ​ഴ്ച​യാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. സി.​പി.​ഐ ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ച്ച അം​ഗം യു.​ഡി.​എ​ഫി​ൽ ചേ​ർ​ന്ന് പ്ര​സി​ഡ​ന്‍റാ​യി. ഇ​തി​നെ​തി​രെ പാ​ർ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. 

അ​ന്തി​മ വി​ധി വ​രു​ന്ന​തി​ന് മു​മ്പ്​ അം​ഗം എ​ൽ.​ഡി.​എ​ഫി​ൽ എ​ത്തി. ഇ​തോ​ടെ പ്ര​തി​ച്ഛാ​യ മ​ങ്ങി​യ സി.​പി.​ഐ എ​ൽ.​ഡി.​എ​ഫി​ന് പി​ന്തു​ണ ന​ൽ​കി​ല്ലെ​ന്ന് അ​റി​യി​ച്ചി​രി​ക്കു​ക​യാ​ണ്.  അ​ടി​മാ​ലി​യി​ൽ ന​ട​ന്ന ജി​ല്ല സ​മ്മേ​ള​ന​ത്തോ​ടെ​യാ​ണ്​  സി.​പി.​ഐ​യി​ൽ വി​ഭാ​ഗീ​യ​ത ത​ല​പൊ​ക്കി​യ​ത്. സം​സ്ഥാ​ന പ്ര​തി​നി​ധി​യാ​യ ഇ.​എ​സ്. ബി​ജി​മോ​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സ​ലിം​കു​മാ​ർ ജി​ല്ല സെ​ക്ര​ട്ട​റി​യാ​യ​ത്. ഇ​തി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന മ​ണ്ഡ​ലം സ​മ്മേ​ള​ന​ങ്ങ​ളി​ല​ട​ക്കം വി​ഭാ​ഗീ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​വ​ർ അ​ഴി​മ​തി​ക്കാ​രെ​യും പ്ര​തി​ച്ഛാ​യ ഇ​ല്ലാ​ത്ത​വ​രെ​യും മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​മാ​രാ​യി നി​യ​മി​ച്ചെ​ന്നാ​ണ്​ ആ​രോ​പ​ണം.


Tags:    
News Summary - Division in CPI over posts in local bodies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.