പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ല്ല അ​ടി​മാ​ലി​യി​ൽ തൂ​ഫാ​ൻ പ്ര​വ​ർ​ത്ത​നം പാ​ളു​ന്നു

അ​ടി​മാ​ലി: അ​ടി​മാ​ലി പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​സ്.​എ​ച്ച്.​ഒ അ​ട​ക്കം മു​തി​ർ​ന്ന ജീ​വ​ന​ക്കാ​രു​ടെ കു​റ​വു​മൂ​ലം ഓ​പ​റേ​ഷ​ൻ തൂ​ഫാ​ൻ അ​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പാ​ളു​ന്നു. സ്റ്റേ​ഷ​നി​ലെ എ​സ്.​എ​ച്ച്.​ഒ സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ച് പോ​യ​തോ​ടെ പ​ക​രം എ​സ്.​എ​ച്ച്.​ഒ​യെ ഇ​തു​വ​രെ നി​യ​മി​ക്കാ​ത്ത​താ​ണ് പ്ര​ശ്ന​മാ​യി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ ല​ഹ​രി​മാ​ഫി​യ സം​ഘ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ലു​ള്ള സ്ഥ​ല​മാ​ണ് അ​ടി​മാ​ലി.

തൂ​ഫാ​ൻ പ്ര​വ​ർ​ത്ത​നം ഉ​ൾ​പ്പെ​ടെ കാ​ര്യ​ക്ഷ​മ​മാ​ക്കേ​ണ്ട സ​മ​യ​ത്ത് സ്റ്റേ​ഷ​ൻ നി​യ​ന്ത്രി​ക്കേ​ണ്ട എ​സ്.​എ​ച്ച്.​ഒ ത​സ്തി​ക​യി​ൽ ആ​ളി​ല്ലാ​ത്ത​ത് പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കു​ന്നു. ഇ​തോ​ടെ ല​ഹ​രി, ചൂ​താ​ട്ട സം​ഘ​ങ്ങ​ൾ പ്ര​വ​ർ​ത്ത​നം വ്യാ​പ​ക​മാ​ക്കി​യ​താ​യാ​ണ് ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. അ​തു​പോ​ലെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ളാ​ണ് അ​ടി​മാ​ലി​യി​ൽ ഉ​ണ്ടാ​കു​ന്ന​ത്. ആ​റു​മാ​സ​ത്തി​നി​ടെ നി​ര​വ​ധി ആ​ക്ര​മ​ണ സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത ഇ​വി​ടെ സ​ന്ധ്യ ക​ഴി​ഞ്ഞാ​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ​യും ല​ഹ​രി​സം​ഘ​ങ്ങ​ളു​ടെ​യും വി​ള​യാ​ട്ട​മാ​ണ്.

ട്രാ​ഫി​ക് സ്റ്റേ​ഷ​നി​ലെ സ്ഥി​തി​യും ഗു​രു​ത​രം

അ​ടി​മാ​ലി: എ​സ്.​ഐ​യ​ട​ക്കം 24 ത​സ്തി​ക​ക​ളു​ള്ള അ​ടി​മാ​ലി ട്രാ​ഫി​ക് യൂ​നി​റ്റി​ൽ ഇ​പ്പോ​ൾ 11 പൊ​ലീ​സു​കാ​രാ​ണു​ള്ള​ത്. മെ​ഡി​ക്ക​ൽ ലീ​വും സ്പെ​ഷ്യ​ൽ ഡ്യൂ​ട്ടി​യും ക​ഴി​ഞ്ഞ് ട്രാ​ഫി​ക് പോ​യ​ന്റു​ക​ളി​ൽ പൊ​ലീ​സു​കാ​രെ ഡ്യൂ​ട്ടി​ക്ക് ഇ​ടാ​ൻ പ​റ്റാ​താ​യി.

സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ൻ, ബ​സ് സ്റ്റാ​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് നി​ല​വി​ൽ ഡ്യൂ​ട്ടി ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​പ്പോ​ൾ നാ​ല് ദി​വ​സ​മാ​യി അ​തും ഇ​ല്ലാ​താ​യി. ആ​രെ​ങ്കി​ലും പ​രാ​തി പ​റ​ഞ്ഞാ​ൽ ഒ​രാ​ൾ കാ​ൽ​ന​ട​യാ​യി എ​ത്തി ആ ​പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച് തി​രി​ച്ചു​പോ​കു​ന്ന സ്ഥി​തി​യി​ലാ​ണ്. ഇ​തോ​ടെ ടൗ​ണി​ൽ ട്രാ​ഫി​ക് കു​റ്റ​കൃ​ത്യ​ങ്ങ​ളും വ​ർ​ധി​ച്ചു.

46 ജീ​വ​ന​ക്കാ​രു​മാ​യി​ട്ടാ​ണ് 15 വ​ർ​ഷം മു​മ്പ് അ​ടി​മാ​ലി​യി​ൽ ട്രാ​ഫി​ക് യൂ​നി​റ്റ് തു​ട​ങ്ങി​യ​ത്. പി​ന്നീ​ട് പ്ര​വ​ർ​ത്ത​നം ചു​രു​ങ്ങി. വാ​ഹ​ന പെ​രു​പ്പം വ​ലി​യ പ്ര​തി​സ​ന്ധി ആ​യ​തോ​ടെ അ​ടു​ത്തി​ടെ ടൗ​ണി​ൽ ട്രാ​ഫി​ക്ക് പു​തു​ക്കി നി​ശ്ച​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, പൊ​ലീ​സി​ൽ ആ​ളി​ല്ലാ​ത്ത​തി​നാ​ൽ ഒ​ന്നും ന​ട​പ്പാ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. 

Tags:    
News Summary - No police officers thoofan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.